ദേശീയ യുവജന അവാർഡിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: നാഷനൽ യൂത്ത് അവാർഡ് 2016 -2017 അപേക്ഷ ക്ഷണിച്ചു. സാമൂഹിക സേവന രംഗത്ത് പ്രവർത്തിക്കുന്ന 15നും 29നും മധ്യേ പ്രായമുള്ള യുവജനങ്ങൾക്കും യൂത്ത് ക്ലബുകൾക്കും അവാർഡിന് അപേക്ഷിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഇൗ മാസം 11. ഫോൺ 0495 2373371. ഡ​െൻറൽ കോളജിലെ ക്ലാസ് 10ന് തുടങ്ങും കോഴിക്കോട്: ഗവ. ഡ​െൻറൽ കോളജിലെ ഒന്നാം വർഷ ബി.ഡി.എസ് ക്ലാസ് ഈ മാസം 10ന് ആരംഭിക്കും. 2018 വർഷത്തിൽ ബി.ഡി.എസ് കോഴ്സിന് പ്രവേശനം നേടിയ വിദ്യാർഥികൾ രക്ഷിതാക്കളോടൊപ്പം രാവിലെ 10ന് എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. മെഡിക്കൽ ഓഫിസർ, അറ്റൻഡർ നിയമനം കോഴിക്കോട്: ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ നാഷനൽ ആയുഷ്മിഷൻ വഴി അനുവദിച്ച മെഡിക്കൽ ഓഫിസർ, ഫാർമസിസ്റ്റ്, അറ്റൻഡർ തസ്തികകളിലേക്ക്് താൽക്കാലിക നിയമനം നടത്തുന്നതിന് ജില്ലയിൽ സ്ഥിരതാമസക്കാരായ ഉദ്യോഗാർഥികളുടെ അഭിമുഖം നടത്തും. താൽപര്യമുള്ളവർ ആവശ്യമായ രേഖകളുടെ അസ്സലും പകർപ്പും സഹിതം ജില്ല മെഡിക്കൽ ഓഫിസിൽ എത്തണം. 17ന് രാവിലെ 10.30ന് മെഡിക്കൽ ഓഫിസർ, 18ന് രാവിലെ 10.30ന് അറ്റൻഡർ, ഉച്ചക്ക് 12 മണിക്ക് ഫാർമസിസ്റ്റ് തസ്തികകളിലേക്ക് അഭിമുഖം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.