പണം പയറ്റ് നടത്തി സ്വരൂപിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക്

കോഴിക്കോട്: പണപ്പയറ്റ് നടത്തി സ്വരൂപിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. അത്തോളി ഓട്ടമ്പലം വെള്ളുത്തിനാം പുറത്ത് മീത്തൽ ഷാജിയാണ് പണപ്പയറ്റ് നടത്തി ലഭിച്ച 27,000 രൂപ ജില്ല കലക്ടർ യു.വി. ജോസിന് കൈമാറിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള പണംപയറ്റ് എന്ന് ക്ഷണക്കത്തിൽ സൂചിപ്പിച്ചിരുന്നു. വേറൂട്ട് ജി.എം യു.പി സ്കൂൾ പി.ടി.എ പ്രസിഡൻറുകൂടിയായ ഷാജി, സ്കൂൾ അധ്യാപകൻ കെ.കെ. സുരേന്ദ്രനും സീനിയർ ഫിനാൻസ് ഓഫിസർ എം.കെ. രാജനും ഒപ്പമാണ് കലക്ടറെ കാണാെനത്തിയത്. ശാസ്ത്ര സാഹിത്യ പരിഷത്ത് 3.55 ലക്ഷം നൽകി കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല കമ്മിറ്റി സമാഹരിച്ച 3.55 ലക്ഷം രൂപ ജില്ല കലക്ടർ യു.വി. ജോസിന് കൈമാറി. പരിഷത്ത് അംഗങ്ങൾ വ്യക്തിപരമായി നൽകുന്ന ഒരു മാസത്തെ വരുമാനത്തിനുപുറമേ മേഖലാതലങ്ങളിൽ സ്വരൂപിച്ച തുകയാണ് കൈമാറിയത്. ഭാരവാഹികളായ പ്രഫ. ടി.പി. കുഞ്ഞിക്കണ്ണൻ, കെ.ടി. രാധാകൃഷ്ണൻ, പ്രഫ. കെ. ശ്രീധരൻ, കെ. പ്രഭാകരൻ, ജില്ല പ്രസിഡൻറ് അശോകൻ ഇളവനി, സെക്രട്ടറി സതീശൻ എന്നിവരാണ് ചെക്ക് കൈമാറിയത്. ദുരിതാശ്വാസ നിധിയിലേക്ക് മാവൂർ മഹളറ ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർഥികൾ സ്വരൂപിച്ച 17,000 രൂപയും ജില്ല കലക്ടർക്ക് കൈമാറി. വി.കെ. ഷർബാസ്, കെ. ഷഹീൽ, ഗോകുൽദാസ്, എം.പി. സുഫൈർ, അബ്ദുൽ റഹീം എന്നിവർ സംബന്ധിച്ചു. റവന്യൂ വകുപ്പിൽനിന്ന് പെൻഷൻ പറ്റിയ ജീവനക്കാരുടെ സംഘടനയായ ഓൾഡ് റവന്യൂ മെൻ അസോസിയേഷൻ 'ഓർമ'അംഗങ്ങളിൽനിന്ന് സമാഹരിച്ച 40,000 രൂപ കൈമാറി. ഭാരവാഹികളായ അബ്ദുൽ അസീസ്, കെ.കെ. വിജയൻ, ടി.പി. ഭാസ്കരൻ എന്നിവരാണ് ജില്ല കലക്ടർ യു.വി. ജോസിന് കൈമാറിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ല പട്ടികജാതി വികസന ഓഫിസിലെ മുഴുവൻ ജീവനക്കാരും ഒരു മാസത്തെ ശമ്പളം നൽകും. ജില്ല പട്ടികജാതി വികസന ഓഫിസറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.