വൃത്തിയില്ലാതെ മേപ്പാടി; മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയ സംവിധാനമില്ല

* മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് വഴിപാടുപോലെ മേപ്പാടി: ഭരണസമിതി മാറിമാറി വന്നിട്ടും മേപ്പാടി പഞ്ചായത്തിൽ മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയപദ്ധതി ആവിഷ്കരിക്കാൻ അധികൃതർക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ടൗണിൽനിന്ന് മാലിന്യങ്ങൾ ശേഖരിച്ച് പഞ്ചായത്ത് ഓഫിസ് വളപ്പിൽ കുഴിച്ചിടുകയോ അവിടെവെച്ച് കത്തിക്കുകയോ ചെയ്യുന്ന അശാസ്ത്രീയമായ രീതിയാണിപ്പോഴും. മാലിന്യങ്ങൾ ഓഫിസ് കോമ്പൗണ്ടിനുള്ളിൽ കൂട്ടിയിട്ട് കത്തിക്കുന്നതി​െൻറ പേരിൽ സമീപവാസികൾ ബഹളമുണ്ടാക്കിയ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. പഞ്ചായത്തിൽ ഏഴ് ഫുൾടൈം സ്വീപർമാരുണ്ട്. ടൗണിൽനിന്ന് മാലിന്യങ്ങൾ നീക്കംചെയ്യുന്നത് ആഴ്ചയിൽ രണ്ടുദിവസം മാത്രമാണ്. ശേഖരിച്ചു കഴിഞ്ഞാലും മാലിന്യങ്ങൾ അവശേഷിക്കും. വൃത്തിയില്ലാത്ത ടൗൺ എന്ന പേരാണ് മേപ്പാടിക്കുള്ളത്. ടൗണിലെതന്നെ ചന്തക്കുന്ന് പ്രദേശത്ത് നിന്നൊന്നും മാലിന്യങ്ങൾ ശേഖരിക്കുന്നുമില്ല. മഴക്കാലമായാൽ ടൗൺ ചീഞ്ഞുനാറുന്ന അവസ്ഥയാണ് വർഷങ്ങളായിട്ട്. പകർച്ചവ്യാധി ഭീഷണിയും ഉയർന്നുവരാറുണ്ട്. മാലിന്യങ്ങൾ നിക്ഷേപിക്കാൻ സ്ഥലം വാങ്ങാൻ പഞ്ചായത്ത് വർഷങ്ങളായി ശ്രമിക്കുകയായിരുന്നു. എന്നാൽ, പ്രദേശത്തുകാരുടെ എതിർപ്പുയർന്നതോടെ അതിൽനിന്ന് പിന്തിരിയേണ്ടി വരികയാണ്‌. ബജറ്റിൽ മാലിന്യ സംസ്കരണത്തിന് പണം വകയിരുത്തുമെന്നതൊഴിച്ചാൽ പദ്ധതികൾ പ്രാവർത്തികമാക്കാൻ കഴിയുന്നില്ലെന്നതാണ് നിലവിലുള്ള സ്ഥിതി. WEDWDL12 മേപ്പാടി ടൗണിൽനിന്ന് മാലിന്യങ്ങൾ ശേഖരിക്കുന്ന പഞ്ചായത്ത് ജീവനക്കാർ യുവതിയെ പീഡിപ്പിച്ച സംഭവം: പ്രതിക്ക് പത്തരവര്‍ഷം കഠിന തടവും പിഴയും മാനന്തവാടി: ഭര്‍തൃമതിയായ വീട്ടമ്മയെ വീട്ടിൽ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് കഠിനതടവും പിഴയും. തലപ്പുഴ കരുണാലയം മുരളീധരനെയാണ് (47) മാനന്തവാടി പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരം പ്രത്യേക കോടതി ജഡ്ജി പി. സെയ്തലവി പത്തര വര്‍ഷം കഠിന തടവിനും ഒന്നേകാല്‍ ലക്ഷം രൂപ പിഴയടക്കാനും വിധിച്ചത്. പിഴത്തുക പീഡനത്തിനിരയായ യുവതിക്ക് നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവ് അനുഭവിക്കണം. 2016 ഡിസംബര്‍ 14നായിരുന്നു കേസിനാസ്പദമായ സംഭവം. തലപ്പുഴ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വാടകക്ക് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന വീട്ടമ്മയെ ആരുമില്ലാത്ത സമയത്ത് അതിക്രമിച്ചെത്തി പീഡിപ്പിച്ചുവെന്നാണ് കേസ്. ബലാത്സംഗ ശ്രമത്തിന് ഏഴുവര്‍ഷം, ക്വാര്‍ട്ടേഴ്‌സില്‍ അതിക്രമിച്ചു കയറിയതിന് ആറുമാസം, എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കു നേരെയുള്ള അതിക്രമം മറ്റു വകുപ്പുകള്‍ എന്നിവ പ്രകാരം മൂന്നുവര്‍ഷം എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്. വാദിക്കുവേണ്ടി സ്പെഷല്‍ പബ്ലിക് േപ്രാസിക്യൂട്ടര്‍ ജോഷി മുണ്ടക്കല്‍ ഹാജരായി. ---------------------------- എൽ.എസ്.എസ് നേടി WEDWDL14 Ganga Suresh ഗംഗ സുരേഷ് WEDWDL15 Fidha ഫിദ ഫർവ (മാർ ബസേലിയസ് എ.യു.പി സ്കൂൾ)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.