വാണിജ്യനികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് വാഹന പരിശോധന​: മുഖ്യപ്രതി അറസ്​റ്റിൽ

* തഹസിൽദാർക്കെതിരെ കേസ് ** രണ്ടുപേർ ഒളിവിൽ മാനന്തവാടി: വാണിജ്യ നികുതി ഉദ്യോഗസ്ഥരെന്ന വ്യാജേന വാഹനം തടഞ്ഞുനിർത്തി പരിശോധനയുടെ പേരിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ച സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. ആള്‍മാറാട്ടം നടത്തിയതിന് സംഘത്തിലെ തഹസിൽദാറടക്കം മൂന്നുപേർക്കെതിരെ കേസെടുത്തു. പ്രതികളിൽ രണ്ടുപേർ ഒളിവിലാണ്. വാണിജ്യ നികുതി ഓഫിസിൽ താല്‍ക്കാലിക ഡ്രൈവറായി ജോലി ചെയ്തിരുന്ന കല്‍പറ്റ പുഴമുടി സ്വദേശി 'സുജാത മന്ദിര'ത്തിൽ സി.ടി. സുനില്‍കുമാറി (40)നെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്. മാനന്തവാടി താലൂക്ക് ലാൻഡ് ട്രൈബ്യൂണൽ തഹസില്‍ദാര്‍ കൊട്ടിയൂര്‍ പുത്തന്‍വീട്ടില്‍ പി.ജെ. സെബാസ്റ്റ്യ(54)നും കണ്ടാലറിയുന്ന രണ്ടുപേർക്കും എതിരെയാണ് കേസെടുത്തത്. ജില്ല വാണിജ്യ നികുതി ഓഫിസറുടെ പരാതിയിലാണ് നടപടി. ഫെബ്രുവരി 16നാണ് കേസിനാസ്പദമായ സംഭവം. കല്‍പറ്റ ഐഡിയല്‍ ട്രേഡിങ് കമ്പനിയില്‍നിന്ന് കെ.എല്‍ 12ബി 1542 വാഹനത്തില്‍ കാട്ടിക്കുളം ടി.എച്ച്. ട്രേഡേഴ്‌സിലേക്ക് കാപ്പിക്കുരു കയറ്റിപോയ ലോറി പയ്യമ്പള്ളിയിൽ സംഘം തടഞ്ഞു. വാണിജ്യ നികുതി വകുപ്പ് ജീവനക്കാരാണെന്നു പറഞ്ഞ ഇവർ വാഹനവും രേഖകളും മറ്റും പരിശോധിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ സംസ്ഥാന നികുതി വകുപ്പ് കമീഷണർ നേരിട്ട് മാനന്തവാടി പൊലീസില്‍ പരാതി നല്‍കി. സുനില്‍കുമാര്‍ കല്‍പറ്റയിലെ സംസ്ഥാന നികുതി ഡെപ്യൂട്ടി കമീഷണര്‍ ഓഫിസില്‍ 2008ല്‍ താല്‍ക്കാലിക ഡ്രൈവറായി ജോലി ചെയ്തിരുന്നു. സുനിലി​െൻറ മൊഴിപ്രകാരമാണ് പി.ജെ. സെബാസ്റ്റ്യനെതിരെ കേസെടുത്തത്. നിലവിൽ ഇദ്ദേഹം അവധിയിലാണ്. ഇന്ത്യന്‍ ശിക്ഷ നിയമം 170 വകുപ്പ് പ്രകാരം ആള്‍മാറാട്ടത്തിനാണ് കേസ്. സുനിൽ റവന്യൂ വകുപ്പ് ഭരിക്കുന്ന പാർട്ടിയിലെ ഉന്നത നേതാവി​െൻറ അടുത്ത ബന്ധുകൂടിയാണ്. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് പി.ജെ. സെബാസ്റ്റ്യൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT