ഗ്രീൻ പ്രോ​േട്ടാക്കോൾ സംസ്​ഥാനം: ഒാഫിസുകളി​െല മുന്നൊരുക്കം സജീവമല്ലെന്ന്​ ആക്ഷേപം

കോഴിക്കോട്: ഗ്രീൻ പ്രോേട്ടാക്കോൾ സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായുള്ള മുന്നൊരുക്കം സർക്കാർ ഒാഫിസുകളിൽ സജീവമല്ലെന്ന് ആക്ഷേപം. ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തിലാണ് കേരളത്തെ ഗ്രീൻ പ്രോേട്ടാക്കോൾ സംസ്ഥാനമായി പ്രഖ്യപിക്കുന്നത്. ഇതിന് മുന്നോടിയായി മുഴുവൻ സർക്കാർ ഒാഫിസുകളിലും ഗ്രീൻ പ്രോേട്ടാേക്കാൾ പ്രഖ്യാപനം നടത്താനാണ് നിർദേശം. ഇതിനായി മാർഗനിർദേശവും സർക്കാർ നൽകിയിരുന്നു. എന്നാൽ, ഇവ നടപ്പാക്കുന്നതിൽ ചില ഒാഫിസ് മേധാവികൾ വേണ്ടത്ര ജാഗ്രത പുലർത്തുന്നില്ല എന്നാണ് പരാതി. ജീവനക്കാരുടെ യോഗം ചേർന്ന് കമ്മിറ്റി രൂപവത്കരിക്കുകയും നോഡൽ ഒാഫിസറെ നിയമിക്കുകയുമെല്ലാം ചെയ്തെങ്കിലും മറ്റ് ഉത്തരവാദിത്തങ്ങൾ നിർദേശാനുസരണം സമയബന്ധിതമായി പൂർത്തിയാക്കുന്നില്ലെന്നാണ് ആക്ഷേപം. എല്ലാ ഒാഫിസുകളിലും ഗ്രീൻ പ്രോേട്ടാക്കോൾ കമ്മിറ്റി രൂപവത്കരിച്ച് അഴുകുന്നതും അഴുകാത്തതുമായ മാലിന്യം ശേഖരിക്കാൻ പ്രത്യേക ബിന്നുകൾ സ്ഥാപിക്കണം, അഴുകാത്ത മാലിന്യം ശേഖരിച്ചുവെക്കാൻ പ്രത്യേകം സ്ഥലം കണ്ടെത്തണം, പുനരുപയോഗിക്കാനാവുന്ന പാത്രങ്ങളിൽ മാത്രം ഭക്ഷണം കൊണ്ടുവരാൻ ജീവനക്കാർക്ക് നിർദേശം നൽകണം, ഒാഫിസുകളിൽ പ്ലാസ്റ്റിക് ബാഗ് നിരോധിക്കണം, എല്ലാ പൊതു ചടങ്ങുകളിലും തുണി ബാനറുകളും ബോർഡുകളും മാത്രം ഉപയോഗിക്കുന്നു എന്ന് ഉറപ്പാക്കണം, ഒാഫിസിലുണ്ടാകുന്ന ജൈവ മാലിന്യങ്ങളുടെ തോതനുസരിച്ചുള്ള കേമ്പാസ്റ്റിങ് ഉപാധികൾ സ്ഥാപിച്ച് കേമ്പാസ്റ്റിങ് ആരംഭിക്കണം തുടങ്ങിയ പ്രവൃത്തികൾ മേയ് 15നകം യാഥാർഥ്യമാക്കാനാണ് നിർദേശം. എന്നാൽ, ഇതിൽ പലതും ചില ഒാഫിസുകൾ ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. പല ഒാഫിസുകളിലും പൊതു ചടങ്ങുകൾക്കിപ്പോഴും ഫ്ലക്സ് ബോർഡും ബാനറും ഉപയോഗിക്കുന്നുണ്ട്. മാത്രമല്ല, സർവിസ് സംഘടനകളുടെ അടക്കം നിരവധി ഫ്ലക്സ് ബോർഡുകൾ ഇപ്പോഴും ഒാഫിസുകൾക്ക് മുന്നിലുണ്ടുതാനും. പ്ലാസ്റ്റിക് ബാഗ് നിരോധനം കർശനമാക്കാത്തതുകാരണം ലക്ഷ്യത്തിലേക്കെത്തുന്നില്ല എന്നും ആക്ഷേപമുണ്ട്. നിശ്ചിത ഇടവേളകളിൽ അജൈവ പാഴ്വസ്തുക്കൾ ശേഖരിക്കാൻ തദ്ദേശ സ്ഥാപനവുമായോ, പാഴ്വസ്തു വ്യാപാരികളുമായോ, ക്ലീൻ കേരള കമ്പനിയുമായോ ധരാണയിെലത്തണം, ടോയ്ലറ്റുകളിൽ വെള്ളവും വെളിച്ചവും വൃത്തിയും ഉറപ്പാക്കണം തുടങ്ങിയ നിർദേശങ്ങളും സർക്കാർ ഒാഫിസുകൾക്ക് നൽകിയിട്ടുണ്ട്. ഗ്രീൻ പ്രോേട്ടാക്കോൾ നടപ്പാക്കുന്നതിനാവശ്യമായ തുക അതാത് സ്ഥാപനങ്ങളുടെ ഒാഫിസ് ചെലവുകളിൽനിന്ന് വിനിയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.