വർവ്വോത്സവം 2018 സമാപിച്ചു

കോഴിക്കോട്: വട്ടാംപൊയിൽ ഏരിയ െറസി. വെൽഫെയർ അസോസിയേഷ​െൻറ 12ാം വാർഷികാഘോഷം 'വർവോത്സവം 2018' സമാപിച്ചു. മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് ജേതാവ് സന്ദീപ് പാമ്പള്ളി ഉദ്ഘാടനം ചെയ്തു. വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡൽ നേടിയ എക്സൈസ് ഇൻസ്പെക്ടർ എം.കെ. ഗിരീഷിനെ ആദരിച്ചു. വർവ്വയും കാലിക്കറ്റ് സ്കൂൾ ഓഫ് ഫൈൻ ആർട്സും സംയുക്തമായി കോർപറേഷൻ പരിധിയിലെ വിദ്യാർഥികൾക്കുവേണ്ടി നടത്തിയ ചിത്രരചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാന വിതരണം സിനിമ നടൻ ഡോ. രാജേഷ് ഗുരുക്കൾ നിർവഹിച്ചു. െറസി. അസോസിയേഷൻ പ്രസിഡൻറ് പ്രശാന്ത് കളത്തിങ്ങൽ അധ്യക്ഷത വഹിച്ചു. ജനറൽ സിക്രട്ടറി ബി.വി. മുഹമ്മദ് അഷ്റഫ്, സുലൈമാൻ കാരാട്, എം. ലക്ഷ്മണൻ, ഇ.വി. ഉസ്മാൻ കോയ, എം. സലീം ബാഷ, കെ. ഷഹീറലി, വി.കെ.വി. അബ്ദുറസാഖ്, സി.പി. ഹസൻകോയ, എസ്. ഷബീർ അലി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.