wdl200ചുരം ബൈപാസ് റോഡ് ആക്​ഷൻ കമ്മിറ്റി രൂപവത്​കരിച്ചു

ഈങ്ങാപ്പുഴ: നിർദിഷ്ട ചുരം ബൈപാസ് റോഡ് നിർമാണവുമായി ബന്ധപ്പെട്ട് ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തിക്കാൻ ലിസ്സാ കോളജിൽ ചേർന്ന ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും യോഗം തീരുമാനിച്ചു. ഏറെക്കാലമായി ചുരത്തിലെ ഗതാഗതക്കുരുക്കും യാത്ര തടസ്സവും വ്യാപകമായി ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ചുരം റോഡിന് ബൈപാസ് നിർമിക്കുക എന്ന ആവശ്യം ഉയർന്നത്. ജോർജ് എം. തോമസ് എം.എൽ.എയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. നിർദിഷ്ട ബൈപാസ് യാഥാർഥ്യമായാൽ ചുരത്തിലെ ഗതാഗതപ്രശ്നത്തിന് ശാശ്വത പരിഹാരമാവും. എൻ.എച്ച് 766ൽ പുതുപ്പാടി 26ാം മൈലിൽ നിന്നാരംഭിച്ച് മണൽവയൽ, വള്ളിയാട് മൂപ്പൻകുഴിയിലൂടെ ചുരം ഏഴാം വളവിൽ എത്തി അവിടന്ന് തുരങ്ക പാതയിലൂടെ വൈത്തിരിയിൽ എത്തുന്നതാണ് നിർദിഷ്ട ബൈപാസ്. നിലവിലെ റോഡിനെക്കാൾ ദൂരം കുറയുന്നതും ഹെയർപിൻ വളവുകൾ ഇല്ലാത്തതുമാണ് ഇതി​െൻറ സവിശേഷത. കൺവെൻഷൻ ജോർജ് എം. തോമസ് ഉദ്ഘാടനം ചെയ്തു. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗിരീഷ് ജോൺ അധ്യക്ഷത വഹിച്ചു. ഫാ. ജോസ് മേലേട്ട് കൊച്ചിയിൽ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഐബി റെജി, പൊതുമരാമത്ത് ഉദ്യോഗസ്ഥരായ ലക്ഷ്മണൻ, അമൽജിത്ത്, ആേൻറാ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം പി.കെ. ഷൈജൽ സ്വാഗതവും ഇ.കെ. വിജയൻ നന്ദിയും പറഞ്ഞു. ആക്ഷൻ കമ്മിറ്റി ചെയർമാനായി ഗിരീഷ് ജോണിനെയും കൺവീനറായി ഇ.കെ. വിജയനെയും തിരഞ്ഞെടുത്തു. 23ന് പ്രാഥമിക സർവേ ആരംഭിക്കുമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.