കൊയിലാണ്ടി: വടക്കെ മലബാറിലെ പ്രശസ്തമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ വലിയ വിളക്കിന് ഭക്തജനങ്ങൾ ഒഴുകിയെത്തി. വിവിധ ദേശങ്ങളിൽനിന്നുള്ള വരവുകൾകൂടി എത്തിയതോടെ ക്ഷേത്രവും ജനനിബിഡമായി. രാവിലെ മന്ദമംഗലത്തുനിന്നുള്ള ഇളനീർക്കുല വരവ്, വസൂരിമാല വരവ് എന്നിവ എത്തിയതോടെ വൈവിധ്യത്തിെൻറ ദൃശ്യപ്പെരുമയിൽ ക്ഷേത്രസന്നിധി ഭക്തിസാന്ദ്രമായി. വൈകീട്ട് മൂന്നു മുതൽ വരവുകളുടെ ഘോഷയാത്രയായി. രാത്രി 11നുശേഷം പുറത്തെഴുന്നള്ളിപ്പ് നടന്നു. അപൂർവമായ ആചാരവൈവിധ്യങ്ങളുടെ ഭക്തിനിർഭര ചടങ്ങു കാഴ്ചകളുമായി പ്രശസ്തമായ കാളിയാട്ടം വെള്ളിയാഴ്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.