വട്ടോളി ഗവ. യു.പി സ്കൂൾ അന്താരാഷ്​ട്ര നിലവാരത്തിലേക്ക്​

കക്കട്ടിൽ: കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമായ വട്ടോളി ഗവ. യു.പി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്. ആധുനിക സൗകര്യത്തോടുകൂടിയുള്ള പുതിയ കെട്ടിടം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. കുറ്റ്യാടി എം.എൽ.എ പാറക്കൽ അബ്ദുള്ള അധ്യക്ഷത വഹിക്കും. സ്കൂൾ പ്രധാനാധ്യാപകനായ പി.സി. കൃഷ്ണന് യാത്രയയപ്പും ഇതിനോടൊപ്പം നടക്കും. അടച്ചുപൂട്ടൽ ഭീഷണിയിലായിരുന്ന വിദ്യാലയം പി.ടി.എയുടെയും ഗ്രാമപഞ്ചായത്തി​െൻറയും അധ്യാപകരുടെയും നാട്ടുകാരുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് ഇന്ന് പ്രദേശത്തെ 600ൽപരം വിദ്യാർഥികൾ പഠിക്കുന്ന മികവി​െൻറ കേന്ദ്രമായി മാറിയത്. മുൻ ഹെഡ്മാസ്റ്ററായിരുന്ന ടി. രാജൻ മാസ്റ്ററുടെ നേതൃത്വത്തിലുള്ള പ്രവർത്തനമാണ് സ്കൂളി​െൻറ ഉയർച്ചക്ക് തുടക്കംകുറിച്ചത്. ഭൗതിക സാഹചര്യം ഉയർത്തുന്നതിനും മറ്റും മുൻ എം.എൽ.എ കെ.കെ. ലതിക ഉൾപ്പെടെയുള്ളവരുടെ ശ്രമം സ്കൂളിന് മുതൽക്കൂട്ടായി. ജില്ല സമ്മർ ക്യാമ്പ് ഏപ്രിൽ രണ്ടു മുതൽ വട്ടോളിയിൽ കക്കട്ടിൽ: സ്റ്റുഡൻറ് പൊലീസ് കാഡറ്റ് പദ്ധതി കോഴിക്കോട് റൂറൽ ജില്ല സമ്മർ ക്യാമ്പ് 'വേനൽമഴ 18' ഏപ്രിൽ രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ് തീയതികളിൽ വട്ടോളി നാഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. കോഴിക്കോട് റൂറൽ ജില്ലയിലെ 33 സ്കൂളുകളിൽനിന്ന് െതരഞ്ഞെടുക്കപ്പെട്ട 650ഓളം കാഡറ്റുകളും അധ്യാപകരും പൊലീസ് ഉേദ്യാഗസ്ഥരും അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിൽ പങ്കെടുക്കും. രണ്ടാം തീയതി വൈകീട്ട് അഞ്ചിന് വിളംബര ഘോഷയാത്ര നടക്കും. മൂന്നിന് രാവിലെ എട്ടിന് ജില്ല പൊലീസ് മേധാവി എം.കെ. പുഷ്കരൻ പതാക ഉയർത്തും. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കെ.പി. രാമനുണ്ണി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം പാറക്കൽ അബ്ദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.