കുറ്റ്യാടി: റോഡ് ഉദ്ഘാടനച്ചടങ്ങിന് എത്തിയ കോൺഗ്രസ് പ്രതിനിധിയായ അധ്യാപകനെ കൈയേറ്റംചെയ്യാൻ ശ്രമിച്ചതായി പരാതി. കുറ്റ്യാടി പഞ്ചായത്ത് മൂന്നാം വാർഡിൽ കുരുടിപ്പറമ്പത്ത് എന്ന സ്ഥലത്താണ് സംഭവം. കോൺഗ്രസ് ബ്ലോക്ക് ജന. സെക്രട്ടറിയും കെ.പി.എസ്.ടി.എ സബ്ജില്ല സെക്രട്ടറിയുമായ പി.കെ. സുരേഷിനെ പ്രസംഗിക്കാൻ ഒരുങ്ങുന്നതിനിടെ ഒരു സംഘം തടയാൻ ശ്രമിക്കുകയും മൈക്ക് പിടിച്ചു വാങ്ങുകയും ചെയ്തതായാണ് പരാതി. ഒരു വീട്ടുടമയുടെ നേതൃത്വത്തിലാണത്രെ സംഭവം. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കക്കട്ടിൽ പീടിക കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി. പി.പി. പവിത്രൻ, കെ. ഷിജീഷ്, മംഗലശ്ശേരി ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. കെ.പി.എസ്.ടി.എ കുന്നുമ്മൽ ഉപജില്ല കമ്മിറ്റി പ്രതിഷേധിച്ചു. പി. ജമാൽ അധ്യക്ഷത വഹിച്ചു. കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയും കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും പ്രതിഷേധിച്ചു. വനിതസംഗമം നടത്തി കുറ്റ്യാടി: മരുതോങ്കര മണ്ഡലം കോൺഗ്രസ് സമ്പൂർണ സമ്മേളനത്തിെൻറ ഭാഗമായി നടന്ന വനിതസംഗമം യൂത്ത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറി വിദ്യ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജീവൻസ് പ്രകാശ് അധ്യക്ഷതവഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം കെ.ടി. െജയിംസ്, മഹിള കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറിമാരായ ബാലാമണി, സുബൈദ, സന്ധ്യ, കോരങ്കോട്ട് മൊയ്തു, വി.ടി. ശ്രീധരൻ, കെ.പി. അബ്ദുൽ റസാഖ്, ജമാൽ കോരങ്കോട്, കെ.സി. കൃഷ്ണൻ, എൻ.കെ കുഞ്ഞബ്ദുല്ല, കിളയിൽ രവീന്ദ്രൻ, ബീബി പാറക്കൽ, നിഷ കൊല്ലിയിൽ, ശാരദ പാട്യാട്ട്, സി.എൻ. രവീന്ദ്രൻ, മനോജ് ചാലക്കണ്ടി, എൻ.കെ. റീജ, ബാബു കുന്നിപ്പറമ്പിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.