പൈപ്പ് ചോർന്ന് കുടിവെള്ളം പാഴാവുന്നു

കുറ്റ്യാടി: നാടും നഗരവും ജലക്ഷാമത്താൽ പൊറുതിമുട്ടുമ്പോൾ വാട്ടർ അതോറിറ്റി കുടിവെള്ളം കൊണ്ട് തോട്........................................................................................................................ തീർക്കുന്നു................................................................................................................................................................................................................................................... കുറ്റ്യാടി-നാദാപുരം സംസ്ഥാന പാതയിൽ കുളങ്ങരത്താഴ അങ്ങാടിയിലാണ് പൈപ്പ് ചോർന്ന് മാസങ്ങളായി വൻതോതിൽ കുടിവെള്ളം പാഴാവുന്നത്. കുറ്റ്യാടി ശുചീകരണ ശാലയിൽനിന്ന് നാദാപുരം ഭാഗത്തേക്കുള്ള മെയിൻ ലൈനാണ് ചോരുന്നത്. വെള്ളത്തി​െൻറ ശക്തമായ ഒഴുക്ക് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരടക്കം ദിനേന കാണുന്നതാണ്. ഇതുവരെ ചോർച്ച അടക്കാൻ നടപടി സ്വീകരിച്ചിട്ടില്ല. റോഡിൽനിന്ന് ഓവുചാലിലേക്കാണ് വെള്ളം പാഴാവുന്നത്. സംസ്ഥാന പാതയിൽ ഇതിനടുത്ത് നീലേച്ച്കുന്നിൽ രണ്ടിടങ്ങളിൽ പൈപ്പ് ചോരുന്നുണ്ട്. അതും നന്നാക്കാതെ കിടക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.