റിപ്പോർട്ട് നൽകുന്നത് നീട്ടിവെക്കാൻ ഹരജി നൽകുമെന്ന് എം.എൽ.എ

കൽപറ്റ: ദേശീയപാത 766ലെ രാത്രിയാത്ര നിരോധനം സംബന്ധിച്ച് സുപ്രീംകോടതി രൂപവത്കരിച്ച സമിതിയുടെ റിപ്പോർട്ട് സമർപ്പിക്കുന്നത് നീട്ടിവെപ്പിക്കാൻ കേരള സർക്കാർ ഹരജി നൽകണമെന്ന് സി.കെ. ശശീന്ദ്രൻ എം.എൽ.എ മുഖ്യമന്ത്രിക്കയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു. ദേശീയ ഉപരിതല ഗതാഗത സെക്രട്ടറി ചെയർമാനായ സമിതി ഈ വിഷയത്തിൽ ചർച്ചകൾ നടത്തുകയാണ്. ഇക്കാര്യത്തിൽ രാഷ്ട്രീയ തീരുമാനത്തിനനുസൃതമായേ അവസാന തീരുമാനമുണ്ടാവൂവെന്നാണ് ചർച്ചയിൽ ഉയർന്ന പൊതു അഭിപ്രായം. കർണാടകയിൽ അടുത്ത മേയിലാണ് നിയമസഭ തെരഞ്ഞെടുപ്പ്. ഈ സാഹചര്യത്തിൽ ഇതുസംബന്ധിച്ച ശക്തമായ തീരുമാനം സർക്കാറിൽനിന്ന് ഉണ്ടാവാൻ സാധ്യതയില്ല. ഏപ്രിൽ 10ന് റിപ്പോർട്ട് സമർപ്പിക്കാനാണ് സുപ്രീംകോടതി നൽകിയ നിർദേശം. ഈ സാഹചര്യത്തിൽ റിപ്പോർട്ട് നൽകുന്നത് ജൂൺ 30 വരെ നീട്ടുന്നതാണ് ഗുണകരമാകുക. പുതിയ സർക്കാർ വന്നശേഷം രാഷ്ട്രീയ ചർച്ചകളിലൂടെ അനുകൂല തീരുമാനം ഉണ്ടാക്കാനാകുമെന്ന് പ്രതീക്ഷിക്കാം. അതിനാവശ്യമായ ഹരജി കേരളത്തി​െൻറ ഭാഗത്തുനിന്നും നൽകണം. അതോടൊപ്പം ഉന്നതതല കമ്മിറ്റി വയനാട് സന്ദർശിക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്തണമെന്നും സി.കെ. ശശീന്ദ്രൻ എം.എൽ.എ നിവേദനത്തിൽ ആവശ്യപ്പെട്ടു. മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ഡോക്ടർമാരെ നിയമിച്ചു സുൽത്താൻ ബത്തേരി: ബത്തേരി താലൂക്ക് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ഗൈനക്കോളജി വിഭാഗത്തിൽ രണ്ട് ഡോക്ടർമാരെ താൽക്കാലികമായി നിയമിച്ചു. വർക്കിങ് അറേഞ്ച്മ​െൻറിൽ കൽപറ്റ ജനറൽ ആശുപത്രിയിലെ ഡോക്ടറെയും ബത്തേരി താലൂക്ക് ആശുപത്രിയിലെ എൻ.ആർ.എച്ച്.എം പദ്ധതി വഴി നിയമിച്ച ഡോക്ടറെയും ആണ് ബത്തേരി മാതൃശിശു സംരക്ഷണ വിഭാഗത്തിലേക്ക് താൽക്കാലികമായി മാറ്റിയത്. ഡോ. എൽ. ശ്രുതി (എൻ.ആർ.എച്ച്.എം), ഡോ. പി. അർച്ചന (സി.എം.ഒ, കൽപറ്റ ജനറൽ ആശുപത്രി) എന്നിവരെയാണ് ബത്തേരിയിലേക്ക് താൽക്കാലികമായി മാറ്റിനിയമിച്ചുകൊണ്ട് ജില്ല മെഡിക്കൽ ഒാഫിസർ ഡോ. പി. ജയേഷ് ബുധനാഴ്ച ഉത്തരവിറക്കിയത്. ഗൈനക്കോളജി വിഭാഗത്തിൽ ഡോക്ടർമാരില്ലാത്തതിനാൽ ഗർഭിണികൾ വലയുന്നത് ആശുപത്രിയിൽ പതിവായിരുന്നു. ചൊവ്വാഴ്ചയും പതിവുപോലെ പരിശോധന മുടങ്ങിയത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇക്കാര്യം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് ബുധനാഴ്ച പ്രശ്നത്തിന് താൽക്കാലിക പരിഹാരം കാണാൻ അധികൃതർ നിർബന്ധിതരായത്. ഗൈനക്കോളജി വിഭാഗത്തിൽ ഒരു കൺസൾട്ടൻറ്, രണ്ട് ജൂനിയർ കൺസൾട്ടൻറ് തസ്തികകളാണുള്ളതെങ്കിലും ഒരു ജൂനിയർ കൺസൾട്ടൻറ് മാത്രമാണുള്ളത്. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ അതിർത്തിഗ്രാമങ്ങളിൽ നിന്നടക്കമുള്ള നൂറുകണക്കിന് ഗർഭിണികൾ ചികിത്സക്കായി ആശ്രയിക്കുന്ന ആശുപത്രിയിൽ ഡോക്ടർമാരില്ലാത്തത് പലപ്പോഴും പ്രശ്നങ്ങൾക്കിടയാക്കാറുണ്ടെങ്കിലും ശാശ്വതപരിഹാരം കാണാൻ അധികൃതർ ഇതുവരെ തയാറായിട്ടില്ല. കഴിഞ്ഞദിവസം ഡോക്ടർ ഇല്ലാത്തതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവർത്തകർ സൂപ്രണ്ട് ഒാഫിസ് ഉപരോധിച്ചിരുന്നു. തുടർന്ന് നടത്തിയ ചർച്ചയിൽ വ്യാഴാഴ്ചക്ക് മുമ്പായി കൂടുതൽ ഡോക്ടർമാരെ നിയമിക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നു. WEDWDL24slug
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.