മാനന്തവാടി നഗരസഭ കരട് വികസന രൂപരേഖ സമർപ്പിച്ചു

*നഗരത്തിലെ ഗതാഗത പ്രശ്നമുൾപ്പെടെ വരാനിരിക്കുന്ന 20 വർഷത്തെ കാഴ്ചപ്പാടുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട് മാനന്തവാടി: അടുത്ത 20 വർഷത്തിൽ മാനന്തവാടിയിൽ നടത്തേണ്ട വികസനവുമായി ബന്ധപ്പെട്ടുള്ള കരട് വികസന രൂപരേഖ സമർപ്പിച്ചു. മാനന്തവാടി നഗരസഭ നടത്തിയ വികസന സെമിനാറിലാണ് രൂപരേഖ അവതരിപ്പിച്ചത്. മാനന്തവാടിയുടെ വികസനത്തിന് തടസ്സം നിൽക്കുന്ന കാര്യങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് കരട് വികസന രൂപരേഖ തയാറാക്കിയത്. ആരോഗ്യം, ഗതാഗതം, ഭൂമിശാസ്ത്രം തുടങ്ങി സർവ മേഖലകളിലും പഠനം നടത്തിയാണ് വരുന്ന 20 വർഷത്തേക്കുള്ള മാനന്തവാടിയുടെ സമഗ്ര വികസന രേഖ തയാറാക്കിയത്. നഗരത്തെ വീർപ്പുമുട്ടിക്കുന്ന ഗതാഗതക്കുരുക്ക്, ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ, കാർഷിക വ്യവസായിക മേഖല നേരിടുന്ന പ്രശ്നങ്ങൾ, വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും, കുടിവെള്ളം എന്നിവയുടെ ഇപ്പോഴത്തെ അവസ്ഥയും വരാനിരിക്കുന്ന 20 വർഷത്തെ കാഴ്ചപ്പാടുകളും കരട് വികസനരേഖയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 12 ഗ്രൂപ്പുകളായി തിരിഞ്ഞ് രൂപരേഖ ചർച്ചക്ക് വിധേയമാക്കി. ചർച്ചയിൽ ഉരുത്തിരിഞ്ഞ നിർദേശങ്ങൾ ക്രോഡീകരിച്ചാണ് അടുത്ത 20 വർഷത്തേക്കുള്ള വികസന രൂപരേഖ തയാറാക്കിയത്. വികസന സെമിനാർ ഒ.ആർ. കേളു എം.എൽ.എ ഉദ്ഘാടനം ചെയ്തു. വികസനത്തിന് രാഷ്ട്രീയം ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു. വികസനം പ്രാവർത്തികമാക്കുമ്പോൾ വിഷമതകൾ സഹിക്കാൻകൂടി തയാറാവണമെന്നും എം.എൽ.എ പറഞ്ഞു. നഗരസഭ ചെയർമാൻ വി.ആർ. പ്രവീജ് അധ്യക്ഷത വഹിച്ചു. ജില്ല കലക്ടർ എസ്. സുഹാസ് മുഖ്യ പ്രഭാഷണം നടത്തി. സബ് കലക്ടർ എൻ.എസ്.കെ. ഉമേഷ്, ജില്ല പഞ്ചായത്തംഗം എ.എൻ. പ്രഭാകരൻ, നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൻ പ്രദീപ ശശി, സ്ഥിരം സമിതി ചെയർമാൻമാരായ പി.ടി. ബിജു, ശാരദ സജീവൻ, കടവത്ത് മുഹമ്മദ്, കൗൺസിലർമാരായ ജേക്കബ് സെബാസ്റ്റ്യൻ, പി.വി. ജോർജ്, കെ.എം. അബ്ദുൽ ആസിഫ്, ജില്ല ടൗൺ പ്ലാനർ കെ. സത്യബാബു, നഗരസഭ സെക്രട്ടറി ഇൻ ചാർജ് പി.ജി. മുരളീധരൻ എന്നിവർ സംസാരിച്ചു. SATWDL27 മാനന്തവാടി നഗരസഭ നടത്തിയ വികസന സെമിനാർ ഒ.ആർ. കേളു എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു ലൈസൻസ് ഇല്ലാത്ത കരിമരുന്ന് പ്രയോഗത്തിന് വിലക്ക് കൽപറ്റ: വിവിധ മതവിഭാഗങ്ങളുടെ ആഘോഷങ്ങളോടും ഉത്തവങ്ങളോടുമനുബന്ധിച്ച് ജില്ലയിൽ നടത്തുന്ന വെടിമരുന്ന് പ്രദർശനം സ്ഫോടകവസ്തു നിയമപ്രകാരമുള്ള ലൈസൻസ് ഇല്ലാതെ നടത്താൻ പാടില്ലെന്ന് ജില്ല കലക്ടർ അറിയിച്ചു. സുരക്ഷ നിബന്ധനകൾ പാലിക്കാതെയും വെടിമരുന്ന് വസ്തുക്കൾ സൂക്ഷിക്കുന്നതിനുള്ള സംവിധാനം ഇല്ലാതെയും നടത്തുന്ന അനധികൃത വെടിമരുന്ന് പ്രദർശനങ്ങൾ അപകടങ്ങൾക്ക് കാരണമാകുന്നത് കണക്കിലെടുത്താണ് നടപടി. ലൈസൻസ് ഇല്ലാതെയും ലൈസൻസിലെ നിബന്ധനകൾ പാലിക്കാതെയും വെടിമരുന്ന് പ്രദർശനം നടത്തുന്നവർക്കെതിരെ നിയമാനുസൃതം നടപടി സ്വീകരിക്കുമെന്ന് ഉത്തരവിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.