കോഴിക്കോട്: പത്താമത് സംസ്ഥാന കോളജ് ഗെയിംസ് വനിത വിഭാഗത്തിൽ കോഴിക്കോട് േപ്രാവിഡൻസ് വിമൻസ് കോളജ് ജേതാക്കൾ. വി.കെ. കൃഷ്ണ മോനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഇരിഞ്ഞാലക്കുട സെൻറ് ജോസഫ്സ് കോളജിനെ 50നെതിരെ 66 പോയൻറിന് പരാജയപ്പെടുത്തിയാണ് േപ്രാവിഡൻസിെൻറ വിജയം. േപ്രാവിഡൻസിനുവേണ്ടി എൻ. അതുല്യ 24ഉം കെ. ശിൽപ 20ഉം െക.ടി. മയൂഖ 14ഉം പോയൻറ് നേടി. െസൻറ് സ്റ്റീഫൻസ് കോളജിനു വേണ്ടി വിമ്മി വർക്കി 14ഉം അശ്വതി ജയശങ്കർ 11ഉം പോയൻറുകൾ നേടി. ശ്രീകണ്ഠപുരം എസ്.ഇ.എസ് കോളജിനാണ് മൂന്നാം സ്ഥാനം. പുരുഷ വിഭാഗത്തിൽ തൃശൂർ കേരളവർമ കോളജിനെ പരാജയപ്പെടുത്തി തിരുവനന്തപുരം മാർ ഇവാനിേയാസ് കോളജ് ജേതാക്കളായി. ചങ്ങനാശ്ശേരി എസ്.ബി. കോളജിനാണ് പുരുഷവിഭാഗത്തിൽ മൂന്നാം സ്ഥാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.