കൊണ്ടോട്ടി: സ്വർണം കസ്റ്റഡിയിലെടുത്ത കേസിൽ കസ്റ്റംസ് നിർദേശിച്ചതിനേക്കാൾ കൂടുതൽ തുക അടക്കാൻ എസ്.ബി.െഎ ആവശ്യപ്പെെട്ടന്ന് പരാതി. കോഴിക്കോട് വില്യാപ്പളളി സ്വദേശി അൻസാൻ നടുവിലക്കണ്ടിയാണ് കരിപ്പൂർ വിമാനത്താവളത്തിലെ എയർ കസ്റ്റംസ് ഇൻറലിജൻസ് അസി. കമീഷണർക്ക് പരാതി നൽകിയത്. ഫെബ്രുവരിയിൽ അഹമ്മദ് സിറാജ് അബ്ദുൽ സലാം എന്നയാളിൽനിന്ന് 475 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു. ഇതിന് മേയ് 24ന് 9,70,576 രൂപ ഡ്യൂട്ടി അടക്കാൻ കസ്റ്റംസ് ജോ. കമീഷണർ ആവശ്യപ്പെട്ടു. ഇതിെൻറ അടിസ്ഥാനത്തിൽ സലാമിനുവേണ്ടി ഡ്യൂട്ടി അടക്കാൻ എത്തിയതായിരുന്നു അൻസാർ. കസ്റ്റംസ് നൽകിയ ചലാനുമായി കരിപ്പൂരിലെ ബാങ്ക് കൗണ്ടറിലെത്തിയപ്പോൾ വിദേശ കറൻസി ആവശ്യപ്പെട്ടു. കൂടാതെ 57,786 രൂപ അധികം അടക്കാൻ ആവശ്യെപ്പട്ടതായും പരാതിയിൽ പറയുന്നു. കസ്റ്റംസ് നിർദേശിച്ച തുക അടക്കാമെന്നും അധികം നൽകില്ലെന്നും ഇയാൾ അറിയിച്ചു. വിദേശത്തുനിന്ന് സ്വർണം കൊണ്ടുവരുന്ന വിഷയത്തിൽ ഡ്യൂട്ടി അടക്കേണ്ടത് വിദേശ കറൻസിയിലാെണന്നും അല്ലാത്തപക്ഷം കസ്റ്റംസിൽനിന്ന് പ്രത്യേകം എഴുതിനൽകണമെന്നുമാണ് ബാങ്കിെൻറ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.