കോഴിക്കോട്: ഡോ. എം.കെ. മുനീര്‍ എം.എൽ.എയുടെ 'ശുദ്ധി' അജൈവ മാലിന്യ സംസ്‌കരണ പദ്ധതി പരിസര പ്രദേശങ്ങളെ അശുദ്ധമാക്കുന്നതായി പരാതി. ആഴ്ചകള്‍ക്ക് മുമ്പ് തെക്കേപ്പുറം കേന്ദ്രീകരിച്ച് െറസിഡൻറ്സ് അസോസിയേഷനുകളുടെ സഹകരണത്തോടെ നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായി വീടുകളില്‍നിന്ന് ശേഖരിച്ച മാലിന്യങ്ങളുടെ അവശേഷിപ്പുകളാണ് എം.കെ. റോഡ്, കുണ്ടുങ്ങല്‍ മാളിയേക്കല്‍ റോഡ്, കണ്ണംപറമ്പ് റോഡ്, കുത്ത് കല്ല്, പരപ്പില്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ കിടക്കുന്നത്. നിർദേശിക്കപ്പെട്ട അജൈവ മാലിന്യങ്ങളല്ലാത്തവയൊന്നും സ്വീകരിക്കില്ലെന്നും നിശ്ചയിച്ച സമയത്തിനുള്ളില്‍ കേന്ദ്രങ്ങളില്‍ മാത്രമേ മാലിന്യം സ്വീകരിക്കൂവെന്ന കര്‍ശന നിർദേശം സംഘാടകര്‍ നല്‍കിയിരുന്നെങ്കിലും ചിലർ ശേഖരണ കേന്ദ്രങ്ങളില്‍ മാലിന്യം തള്ളിയതാണ് ദുരിതമായത്. മാലിന്യ ശേഖരണ സമയത്ത് കൃത്യമായ ആസൂത്രണത്തോടെ പരിശോധനക്കായി ആളുകളെ ക്രമീകരിക്കാത്തതും പദ്ധതിയുടെ വീഴ്ചക്ക് ആക്കംകൂട്ടി. ആഴ്ചകള്‍ക്ക് മുമ്പ് 'തെക്കേപ്പുറം ശബ്ദം' കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ െറസിഡൻറ്സ് അസോസിയേഷനുകളുടെ സഹകരണത്തോടെ അജൈവ മാലിന്യം ശേഖരിക്കുകയും പുനര്‍ചംക്രമണത്തിനായി കൈമാറുകയും ചെയ്തിരുന്നു. എന്നാൽ, ശുദ്ധി പദ്ധതിയും അത്തരത്തില്‍ ആസൂത്രണം നടത്തിയിരുന്നതായിരുന്നുവെന്നും നാട്ടുകാരില്‍ ചിലരുടെ നിസ്സഹകരണം മൂലമാണ് ഇത്തരമൊരു പരിതസ്ഥിതിയിലായതെന്നും കോർപറേഷന്‍ കൗണ്‍സിലര്‍ സി. അബ്ദുറഹ്മാന്‍ പറഞ്ഞു. അവശേഷിക്കുന്ന മാലിന്യങ്ങള്‍ കൊണ്ടുപോകാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനുമുള്ള ഒരുക്കത്തിലാണെന്നും ജൈവ മാലിന്യങ്ങളുടെ സംസ്‌കരണം കോർപറേഷന്‍ ആരോഗ്യവിഭാഗത്തിെൻറ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും ആഴ്ചകള്‍ക്കുള്ളില്‍ നീക്കം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.