മാനന്തവാടി: കരസേനയിലെ സഹായക് സമ്പ്രദായത്തിനെതിരെ പ്രതികരിച്ചതിെൻറ പേരിൽ തടങ്കലിലായ പട്ടാളക്കാരനെ മോചിപ്പിച്ചതായി അഡ്വ. പി.ജെ. ജോർജ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. 2017 ജനുവരി 12ന് ഉത്തർപ്രദേശിലെ ഫത്തേഗഢ് രാജ്പുത്ത് റെജിമെൻറിൽ നായക് ആയിരുന്ന യാക്കിയ പ്രതാപ് സിങ്ങാണ് മോചിതനായത്. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ വീട്ടുജോലിക്കും മറ്റും സൈനികരെ നിയോഗിക്കുന്ന രീതിയാണ് സഹായക് സമ്പ്രദായം. ഇവർ കടുത്ത പീഡനം അനുഭവിക്കുന്നതായാണ് പരാതി. കരസേനയിലെ സഹായക് സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചാനലുകൾക്ക് അഭിമുഖം നൽകിയതിനും അനിശ്ചിതകാല നിരാഹാര സമരം നടത്തിയതിനും ആർമി ആക്ട് സെക്ഷൻ 63, 41 വകുപ്പു പ്രകാരവും ഓഫിസറുടെ ഉത്തരവ് ധിക്കരിച്ചതിന് 41 (2) പ്രകാരവുമാണ് പട്ടാളക്കോടതി, സിങ്ങിനെ കുറ്റക്കാരനെന്ന് വിധിച്ചത്. 2017 നവംബർ 30ന് സൈന്യത്തിൽനിന്ന് വിരമിച്ച പ്രതാപ് സിങ്ങിനെ സൈനിക തടവിൽ പാർപ്പിച്ചാണ് കോർട്ട് മാർഷൽ നടപടികൾ പൂർത്തീകരിച്ചത്. തുടർന്ന് ജനറൽ ഓഫിസർ കമാൻഡിങ് ഉത്തർ ഭാരത് ഏരിയ ബറേലിക്ക് മാനന്തവാടിയിലെ അഭിഭാഷകനും മുൻ സൈനികനുമായ അഡ്വ. പി.ജെ. ജോർജ് മുേഖന നൽകിയ പ്രീ കൺഫർമേഷൻ ഹരജിയിലാണ് യാക്കിയ പ്രതാപ് സിങ്ങിനെ മോചിപ്പിച്ചത്. സഹായക് സമ്പ്രദായം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട മലയാളിയായ കൊല്ലം എഴുകോൺ സ്വദേശി റോയി മാത്യു ചാനലുകൾക്ക് അഭിമുഖം നൽകിയതും വിവാദമാരുന്നു. പിന്നീട് റോയി മാത്യുവിനെ 2017 ഫെബ്രുവരി 24ന് മഹാരാഷ്ട്രയിൽ നാസിക്കിലെ ആർട്ടിലറി സെൻററിൽ മരിച്ച നിലയിൽ കണ്ടെത്തി. സഹായക്സിസ്റ്റം നിർത്തലാക്കണമെന്ന റിട്ട്ഹരജി സുപ്രീംകോടതി പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.