കൃഷിഭവൻ ഓഫിസ്​ മാർച്ച്

ആയഞ്ചേരി: കൃഷിഭവനിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കർഷകസംഘം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയഞ്ചേരി കൃഷിഭവൻ ഓഫിസിലേക്ക് മാർച്ച് നടത്തി. മാർച്ച് ഓഫിസ് പരിസരത്ത് പൊലീസ് തടഞ്ഞു. ജില്ല പഞ്ചായത്ത് അംഗം ആർ. ബാലറാം ഉദ്ഘാടനം ചെയ്തു. ടി.വി. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. പ്രവേശനോത്സവം കക്കട്ടിൽ: വട്ടോളി ഗവ. യു.പി. സ്കൂൾ പ്രവേശനോത്സവം നടന്നു. പി.ടി.എ പ്രസിഡൻറ് ടി.കെ. വിനോദ​െൻറ അധ്യക്ഷതയിൽ കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ടി. രാജൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഡോ. ശശികുമാർ പുറമേരി, വാർഡ് മെംബർ സി.പി. സജിത, ടി. രാജൻ, പി.സി. കൃഷ്ണൻ, കെ.സി. രാജീവൻ എന്നിവർ സംസാരിച്ചു. അധ്യാപകരായ രജനി സ്വാഗതവും ഷീന നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.