ഓവുചാലുകൾ മൂടി: കുറ്റ്യാടി ചുരത്തിൽ വെള്ളക്കെട്ട്

കുറ്റ്യടി: കുറ്റ്യാടി-പക്രന്തളം ചുരത്തിലെ ഓവുചാലുകൾ മിക്കവയും മൂടിപ്പോയതിനാൽ ചുരത്തിൽ വെള്ളക്കെട്ട്. 10ാം വളവിൽ 15 മീറ്ററോളം നീളത്തിൽ വെള്ളം കെട്ടിനിൽക്കുന്നു. വെള്ളം റോഡി​െൻറ എതിർ ഭാഗത്തുകൂടി താഴേക്ക് ഒഴുകുന്നതിനാൽ ചുരം ഇടിയുന്നുമുണ്ട്. ഇതുവരെ മൂന്ന് മീറ്ററോളം ഇടിഞ്ഞു. വലിയ വാഹനങ്ങൾ പോകുമ്പോൾ കെട്ടിനിന്ന വെള്ളം ശക്തിയായി പുറത്തേക്ക് ഒഴുകുകയും ചുരത്തി​െൻറ ഭിത്തികൾ ഇടിയുകയുമാണ്. ചുരത്തിൽ മിക്ക ഭാഗത്തും ഓവുചാൽ അടഞ്ഞ് റോഡിലൂടെയാണ് വെള്ളം ഒഴുകുന്നത്. കഴിഞ്ഞദിവസം മണിക്കൂറോളം ലോറി കുടുങ്ങിയിരുന്നു. ജില്ല കലക്ടറുടെ നേതൃത്വത്തിൽ മൂന്നുമാസം മുമ്പ് ചുരത്തിലെ കാടുകൾ വെട്ടിയിരുന്നു. അവ മിക്കതും ഓവിലാണ് തള്ളിയതെന്നു സ്ഥിരം യാത്രക്കാർ ആരോപിക്കുന്നു. ഇക്കാര്യം പൊതുമരാമത്ത് മന്ത്രിയുടെ ഓഫിസിൽ നേരിട്ട് അറിയിച്ചിരുന്നതാണെന്നും പരിഹരിക്കുമെന്ന് പറഞ്ഞെങ്കിലും നടപ്പായില്ലെന്നും അറിയിച്ചു. അതിനിടെ ചുരത്തിൽ കഴിഞ്ഞദിവസം മണ്ണിടിഞ്ഞ ഭാഗത്തെ പാറയും മണ്ണും റോഡിൽ കിടക്കുകയാണ്. അബദ്ധത്തിൽ പാറയിൽ തട്ടി വാഹനങ്ങൾ നിയന്ത്രണം വിട്ടാൽ വൻ ദുരന്തമാണ് സംഭവിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.