മണ്ണിടിച്ചിൽ അപകടഭീഷണി ഉയർത്തുന്നു

നാദാപുരം: ഗ്രാമപഞ്ചായത്തിലെ ചേലക്കാട് തയ്യുള്ളതിൽ കുന്ന് പുത്തൻപീടികയിൽ ഭാഗത്ത് അപകടഭീഷണി ഉയർത്തി മണ്ണിടിച്ചിൽ. ചേലക്കാടുനിന്നും പാറയിൽ നരിക്കാട്ടേരി ഭാഗങ്ങളിലേക്ക് പോകുന്ന റോഡി‍​െൻറ ഇരുവശങ്ങളുമാണ് കനത്ത മഴയെത്തുടർന്ന് ഇടിയുന്നത്. റോഡിൽനിന്നും 15 മീറ്ററോളം ഉയരത്തിൽ മണ്ണിടിയുന്നത് യാത്രക്കാർക്ക് ഭീഷണിയാവുകയാണ്. പ്രശ്നപരിഹാരത്തിനായി നാട്ടുകാർ ജില്ല കലക്ടർക്കും വില്ലേജ് ഉൾപ്പെടെയുള്ള റവന്യു അധികാരികൾക്കും പരാതി നൽകി. പഠനോപകരണ വിതരണം പാറക്കടവ്: ചെക്യാട് പഞ്ചായത്ത് വനിത ലീഗ് പഠനോപകരണ വിതരണം നടത്തി. പഞ്ചായത്ത് വനിത ലീഗ് പ്രസിഡൻറ് സി.കെ. ജമീല, ഹെഡ്മാസ്റ്റർ കെ.കെ. ഉസ്മാന് പഠനോപകരണം നൽകി ഉദ്ഘാടനം ചെയ്തു. ടി.കെ. ഖാലിദ്, പി.ടി.എ പ്രസിഡൻറ് അബ്ദുറഹ്മാൻ പഴയങ്ങാടി, താഹിറ ഖാലിദ്, ആർ. നൗഷാദ്, കെ.സി. റഷീദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.