കാർഷിക കർ​മസേനക്ക്​ മിനി ട്രാക്​ടർ നൽകി

വേളം: ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ കാർഷിക കർമസേനക്ക് നൽകുന്ന മിനി ട്രാക്ടർ പ്രസിഡൻറ് വി.കെ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ആറര ലക്ഷം രൂപ വിലവരുന്ന ട്രാക്ടർ 10 ശതമാനം ഗുണഭോക്തൃ വിഹിതം അടച്ചാണ് കർമസേന വാങ്ങിയത്. ഭാരവാഹികളായ പി.കെ. ദാമോദരൻ, കരീം മാങ്ങോട്ട് എന്നിവർ ഏറ്റുവാങ്ങി. മോളി മോയ്യോട്ടുമ്മൽ, ലീല ആര്യൻകാവിൽ, കൃഷി ഒാഫിസർ സജീറ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.