ബാലുശ്ശേരി: എ.യു.പി സ്കൂളിൽ പുതിയ അധ്യയന വർഷത്തിൽ ഒന്നാംക്ലാസിലേക്കെത്തിയത് മൂന്ന് ജോടി ഇരട്ടകൾ. ശ്രീലക്ഷ്മി-ശ്രീദേവി, അനാമിക-അവന്തിക, പാർഥിപ്-പാർവൺ എന്നീ ഇരട്ട കുരുന്നുകൾ ക്ലാസിലെത്തിയതോടെ കുട്ടികൾക്കും അധ്യാപകർക്കും കൗതുകമായി. ആദ്യമായി സ്കൂളിലെത്തിയതിെൻറ പരിഭ്രാന്തിയൊന്നും ഇവർക്കില്ലായിരുന്നു. മധുരമിഠായികളും ബലൂണും പുസ്തക കിറ്റുകളും ലഭിച്ചതോടെ ആറുപേരും ഒരേ ക്ലാസിൽ അടുത്തടുത്തിരുന്ന് പുത്തൻ ഉടുപ്പുകളിലെയും ബലൂണിെൻറയും വർണങ്ങൾ കൂട്ടുകാരെ കാണിച്ച് ആസ്വദിക്കുകയായിരുന്നു. ഒരേ ക്ലാസിൽ മൂന്ന് ജോടി ഇരട്ടകൾ ഒരുമിച്ച് ചേർന്നത് സ്കൂളിെൻറ ചരിത്രത്തിൽ ആദ്യമാണെന്നാണ് അധ്യാപകർ പറയുന്നത്. കെ.പി. മനോജ്കുമാറിെൻറയും സീമയുടെയും മക്കളാണ് ശ്രീലക്ഷ്മിയും ശ്രീദേവിയും. അനാമികയും അവന്തികയും ജിനീഷ്-ഷൈലജ ദമ്പതികളുടെയും പാർഥിപും പാർവണും സായൂജ്-നീതു ദമ്പതികളുടെ മക്കളുമാണ്. കനത്ത കാറ്റിലും മഴയിലും വീട് തകർന്നു ബാലുശ്ശേരി: കനത്ത കാറ്റിലും മഴയിലും വീട് പൂർണമായും തകർന്നു. കണ്ണാടിപ്പൊയിൽ പൂമഠത്തിൽ മീത്തൽ വിജയെൻറ ഒാടിട്ടവീടാണ് തകർന്നത്. ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെ ശക്തമായ കാറ്റിൽ വീടിെൻറ മേൽക്കൂര തകർന്നുവീഴുകയായിരുന്നു. ടി.വി. ഉൾപ്പെടെ ഉപകരണങ്ങൾ പാടെ തകർന്നിട്ടുണ്ട്. അപകടസമയത്ത് വിജയെൻറ ഭാര്യയും മകളും പുറത്തായിരുന്നതിനാൽ കൂടുതൽ ദുരന്തങ്ങളൊന്നും ഉണ്ടായില്ല. കൂലിവേലക്കാരനായ വീജയനും സ്ഥലത്തില്ലായിരുന്നു. അവിടനല്ലൂർ വില്ലേജ് ഒാഫിസർ, വാർഡ് മെംബർ കെ.കെ. സജിത് എന്നിവർ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.