ബാലുശ്ശേരി: കനത്ത മഴ തുടരുന്ന ബാലുശ്ശേരി ഹൈസ്കൂളിനടുത്ത് കോഴഞ്ചേരിപ്പുഴ കരകവിഞ്ഞൊഴുകി കൃഷിയിടങ്ങൾക്ക് നഷ്ടം. തുടർച്ചയായി പെയ്ത മഴയെത്തുടർന്ന് കോഴഞ്ചേരിപ്പുഴ, കോട്ടനടപ്പുഴ എന്നിവ കരകവിഞ്ഞൊഴുകി സമീപത്തെ കൃഷിയിടങ്ങൾക്കും വീടുകൾക്കും ഭീഷണിയായി. ഗവ. ഹയർ സെക്കൻഡറി സ്കൂളിെൻറ കെട്ടിടം പുഴയുടെ തൊട്ടടുത്താണ്. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിൽ കമുക് പൊട്ടിവീണ് തുരുത്ത്യാട് മണ്ണാത്തിക്കടവ് ഭാസ്കരെൻറ വീട് ഭാഗികമായി തകർന്നു. പടിഞ്ഞാറെ തറയിൽ ശിവദാസെൻറ വീടിെൻറ കോൺക്രീറ്റ് സ്ലാബും തകർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.