നിപ: താമരശ്ശേരി രൂപത അഞ്ചുലക്ഷം രൂപയുടെ ഉപകരണങ്ങള്‍ കൈമാറി

താമരശ്ശേരി: നിപ വൈറസ് രോഗ പ്രതിരോധത്തിന് കൈത്താങ്ങായി താമരശ്ശേരി രൂപത കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി സുരക്ഷ ഉപകരണങ്ങള്‍ കൈമാറി. രൂപത അധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലി​െൻറ നിർദേശാനുസരണം രൂപതയുടെ സാമൂഹികക്ഷേമ വിഭാഗം സി.ഒ.ഡിയുടെ ആഭിമുഖ്യത്തില്‍ എന്‍-95 മാസ്‌കുകള്‍, ഗ്ലൗസുകള്‍, രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉപയോഗിക്കുന്നതിനുള്ള ത്രീലെയര്‍ മാസ്‌കുകള്‍ തുടങ്ങി അഞ്ചുലക്ഷം രൂപയുടെ ഉപകരണങ്ങളാണ് നല്‍കിയത്. രൂപത ചാന്‍സലര്‍ ഫാ. അബ്രഹാം കാവില്‍പുരയിടത്തില്‍ സുരക്ഷ ഉപകരണങ്ങള്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.ആര്‍. രാജേന്ദ്രന്‍, സൂപ്രണ്ട് ഡോ. സജിത്കുമാര്‍ എന്നിവര്‍ക്ക് കൈമാറി. മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ബോര്‍ഡ് അംഗം ജോയി വളവില്‍, സി.ഒ.ഡി ഡയറക്ടര്‍ ഫാ. ജോസഫ് മുകളേപറമ്പില്‍, അസി. ഡയറക്ടര്‍ ഫാ. ജോര്‍ജ് ചെമ്പരത്തിക്കല്‍, കോഒാഡിനേറ്റര്‍ ഫാ. സുദീപ് കിഴക്കരക്കാട്ട്, സിസ്റ്റര്‍ റോസ് മൈക്കിള്‍, ജെസി ജോര്‍ജ് എന്നിവര്‍ സംബന്ധിച്ചു. ഡയാലിസിസ് സ​െൻററിന് ധനസഹായം നല്‍കി താമരശ്ശേരി: താലൂക്ക് ആശുപത്രിയിലെ കാരുണ്യ ഡയാലിസിസ് സ​െൻററിനായി വെളിമണ്ണ ചിറ്റിയാരിക്കല്‍ ഗ്രീന്‍വാലി യൂത്ത് മൂവ്‌മ​െൻറ് ധനസഹായം നല്‍കി. ഇവര്‍ സ്വരൂപിച്ച ഫണ്ട് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ഗ്രീന്‍വാലി പ്രസിഡൻറ് ഗഫൂര്‍ തട്ടാഞ്ചേരി ഡയാലിസിസ് സ​െൻറര്‍ വെല്‍ഫയര്‍ കമ്മിറ്റി ട്രഷറര്‍ എ. രാഘവന് കൈമാറി. ഡോ. സി.പി. അബ്ദുല്‍ ജമാല്‍, ഗിരീഷ് തേവള്ളി, മുനവര്‍ സാദത്ത്, കെ.പി. നാസര്‍, റഹീം തട്ടാഞ്ചേരി, സുബൈര്‍ വെഴുപ്പൂര്‍, ബിജീഷ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.