നിപ: സോഫ്റ്റ്​വെയർ വികസിപ്പിക്കും

കോഴിക്കോട്: നിപ വൈറസി​െൻറ മുഴുവൻ വിവരങ്ങളും ഉൾപ്പെടുത്തി സോഫ്റ്റ്വെയർ വികസിപ്പിക്കാൻ തീരുമാനിച്ചു. നിപ സെല്ലിൽ ജില്ല കലക്ടർ യു.വി. ജോസി​െൻറ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര -സംസ്ഥാനതല ഉന്നത ഉദ്യോഗസ്ഥരുടെയും കോഴിക്കോട് യു.എൽ സൈബർ പാർക്ക് മ്യൂസിയോണിലെ ഐ.ടി വിദഗ്ധരുടെയും യോഗത്തിലാണ് തീരുമാനം. നിപ രോഗനിയന്ത്രണത്തി​െൻറ ഭാഗമായി ഇപ്പോൾ ലഭ്യമായ മുഴുവൻ വിവരങ്ങളും േക്രാഡീകരിച്ച് അവലോകനം ചെയ്യുവാനും അതുവഴി കൃത്യമായ വിവരശേഖരണം സാധ്യമാക്കാനും ഗവേഷണ പഠനമാക്കാനുള്ള അടിത്തറ സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടാണ് സോഫ്റ്റ്വെയർ തയാറാക്കുന്നത്. ബോധവത്കരണ ക്ലാസ് കോഴിക്കോട്: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സർക്കാർ ജീവനക്കാർക്ക് ബോധവത്കരണ ക്ലാസ് നടത്തി. ജില്ല ഭരണകൂടവും ജില്ല മെഡിക്കൽ ഓഫിസും സംയുക്തമായി കലക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് ക്ലാസ് സംഘടിപ്പിച്ചത്. മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ അസോ. പ്രഫസർ ലൈലാബി ഷാക്കിർ ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.