കോഴിക്കോട്: നിപ പ്രതിരോധ മരുന്ന് നൽകി എന്നാരോപിച്ച് മണാശ്ശേരി ഹോമിയോ ഡിസ്പെൻസറി ജീവനക്കാരിയെ സസ്പെൻഡ് ചെയ്ത നടപടി അംഗീകരിക്കാനാവില്ലെന്നും സസ്പെൻഷൻ നടപടി ഉടൻ പിൻവലിക്കണമെന്നും എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് സി. പ്രേമവല്ലി ആവശ്യപ്പെട്ടു. എൻ.ജി.ഒ അസോസിയേഷൻ ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സ്വന്തം ജീവൻപോലും നോക്കാതെ നിപ വൈറസ് ബാധിതരെ ചികിത്സിക്കുന്നതിലും രോഗം പടരുന്നതിനെതിരെ നിതാന്ത ജാഗ്രതയോടെ പ്രവർത്തിക്കുന്ന ആരോഗ്യവകുപ്പിലെ ജീവനക്കാരെ മാനസികമായി തകർക്കുന്ന പ്രവർത്തനമാണ് വകുപ്പ് മേലധികാരികളിൽനിന്ന് ഉണ്ടായതെന്നും ജീവനക്കാരെ ബലിയാടാക്കാൻ അനുവദിക്കില്ലെന്നും അവർ പറഞ്ഞു. ജില്ല പ്രസിഡൻറ് എൻ.പി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി. വിനയൻ, എം.ടി. മധു, കെ. വിനോദ്കുമാർ, ബിനു കോറോത്ത്, ശശികുമാർ കാവാട്ട് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.