പാറക്കല്‍ അബ്​ദുല്ല എം.എൽ.എ മാപ്പുപറയണം -ഡി.വൈ.എഫ്.​െഎ

കോഴിക്കോട്: നിയമസഭയില്‍ ജനങ്ങളെ അപഹസിക്കുന്ന തരത്തില്‍ വേഷം കെട്ടിയ പാറക്കല്‍ അബ്ദുല്ല എം.എൽ.എ കോഴിക്കോട്ടെ ജനങ്ങളോട് മാപ്പുപറയണമെന്ന് ഡി.വൈ.എഫ്.െഎ ജില്ല സെക്രേട്ടറിയറ്റ് അവശ്യപ്പെട്ടു. നിപ ഭീതിയില്‍ ജില്ലയിലെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും എം.പിമാരും എം.എല്‍.എമാരും ആരോഗ്യ വകുപ്പും ഒറ്റക്കെട്ടായി പ്രതിരോധിക്കാന്‍ രംഗത്തു വന്നപ്പോൾ അദ്ദേഹത്തെ എവിടെയും കണ്ടിരുന്നില്ല. മന്ത്രിമാരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടിനേതൃത്വത്തി​െൻറയും യോഗം മേയ് 25ന് കലക്ടറേറ്റില്‍ ചേർന്നപ്പോഴും ഒന്നു മുഖം കാണിക്കാന്‍പോലും അദ്ദേഹം തയാറായില്ലെന്നും സെക്രേട്ടറിയറ്റ് അഭിപ്രായപ്പെട്ടു. ഡി.വൈ.എഫ്.െഎ ജില്ലാ പ്രസിഡൻറ് വി. വസീഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. നിഖില്‍, എസ്.കെ. സജീഷ്, എല്‍.ജി. ലിജീഷ്, പി. ഷിജിത്ത് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.