േട്രാളിങ്​ നിരോധനം ഒമ്പതിന് അർധരാത്രി മുതൽ

കോഴിക്കോട്: മൺസൂൺകാല േട്രാളിങ് നിരോധനം ജൂൺ ഒമ്പതിന് അർധരാത്രി മുതൽ ജൂലൈ 31 വരെ. 52 ദിവസമാണ് നിരോധനം. മത്സ്യസമ്പത്ത് സംരക്ഷിക്കുക, കടലിൽ മത്സ്യബന്ധന നിയന്ത്രണ നിയമം നടപ്പാക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ 1980ലെ കേരള മറൈൻ ഫിഷിങ് റെഗുലേഷൻ ആക്ട് സെക്ഷൻ നാല് പ്രകാരമാണ് നിരോധനം നടപ്പാക്കുന്നത്. ജില്ലയിൽ 1006 യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളും 249 ഇൻബോർഡ് എൻജിൻ ഘടിപ്പിച്ച വള്ളങ്ങളും 3792 ഔട്ട്ബോർഡ് എൻജിൻ ഘടിപ്പിച്ച വള്ളങ്ങളും 182 എൻജിൻ ഘടിപ്പിക്കാത്ത വള്ളങ്ങളും അടക്കം ആകെ 5229 യാനങ്ങളാണ് ഫിഷറീസ് വകുപ്പിൽ രജിസ്റ്റർ ചെയ്തത്. കൂടാതെ, ഇതര ജില്ലകളിൽനിന്നും 600ഓളം ബോട്ടുകൾ ജില്ലയിലെ തീരക്കടലിൽ പ്രവർത്തിക്കുന്നുണ്ട്. മത്സ്യബന്ധന ബോട്ടുകൾ േട്രാളിങ് നിരോധന കാലയളവിൽ മത്സ്യബന്ധനം നടത്താൻ പാടില്ല. ഫിഷറീസ് വകുപ്പ് കടൽ പേട്രാളിങ്ങിനും കടൽസുരക്ഷ പ്രവർത്തനങ്ങൾക്കും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺേട്രാൾ റൂം ബേപ്പൂർ ഫിഷറീസ് സ്റ്റേഷനിൽ ആരംഭിച്ചിട്ടുണ്ട്. േട്രാളിങ് നിരോധന കാലയളവിലേക്ക് മൂന്ന് ബോട്ടുകളും ഒരു ഫൈബർ വള്ളവും വാടകെക്കടുത്ത് പ്രവർത്തിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. ഇവ ബേപ്പൂർ, പുതിയാപ്പ, കൊയിലാണ്ടി എന്നീ ബേസുകളിൽ കേന്ദ്രീകരിച്ചും ഫൈബർ വള്ളം ചോമ്പാൽ ബേസ് കേന്ദ്രീകരിച്ചും പ്രവർത്തിക്കും. ഇതരസംസ്ഥാന ബോട്ടുകൾ ജൂൺ ഒമ്പതിനു മുമ്പേ കേരളതീരം വിട്ടുപോകണമെന്ന് നിർദേശിച്ചിട്ടുണ്ട്. േട്രാളിങ് നിരോധന കാലത്ത് ബോട്ടുകൾക്ക് ഡീസൽ നൽകുന്നത് നിരോധിച്ചിട്ടുണ്ട്. പരമ്പരാഗത യാനങ്ങൾക്കു മാത്രം ഡീസൽ അനുവദിക്കും. തീരദേശ പൊലീസ്, മറൈൻ എൻഫോഴ്സ്മ​െൻറ് എന്നിവ പട്രോളിങ് ശക്തമാക്കും. തൊഴിൽ നഷ്ടപ്പെടുന്ന ബോട്ടുകളിലെ തൊഴിലാളികൾക്കും ഹാർബറിലെ അനുബന്ധതൊഴിലാളികൾക്കും സൗജന്യറേഷൻ അനുവദിക്കുന്നതിന് സിവിൽ സപ്ലൈസ് നടപടി സ്വീകരിക്കും. ജില്ല കലക്ടർ യു.വി. ജോസി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മറിയം അസീന േട്രാളിങ് നിരോധന നടപടികൾ വിശദീകരിച്ചു. അസി. ഡയറക്ടർ പി.കെ. രഞ്ജിനി, പൊലീസ് അസി. കമീഷണർ അബ്ദുൽ വഹാബ്, ഡി.സി.ആർ.സി ഡിവൈ.എസ്.പി എം. സുബൈർ തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.