മാസ്​കുകളുടെ നിലവാരം ഉറപ്പാക്കണം -നിപ സെൽ

കോഴിക്കോട്: നിപ രോഗനിയന്ത്രണത്തി​െൻറ ഭാഗമായി ആശുപത്രി ജീവനക്കാർ അംഗീകൃത നിലവാരമുള്ള മാസ്കുകൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്ന് നിപ സെൽ അറിയിച്ചു. ഒരു മാസ്ക് ഒരുതവണ മാത്രമേ ഉപയോഗിക്കാവൂ. പൊതുസ്ഥലങ്ങളിൽ ഉപയോഗിച്ച മാസ്കുകൾ വീണ്ടും വിൽപന നടത്താൻ സാധ്യതയുള്ളതിനാൽ അംഗീകൃത വ്യാപാരികളിൽനിന്നല്ലാതെ വഴിവാണിഭക്കാരിൽനിന്ന് വാങ്ങി ഉപയോഗിക്കുന്നത് രോഗം പടരുന്നതിന് ഇടയാക്കും. ഒരിക്കൽ ഉപയോഗിച്ച മാസ്കുകൾ വീണ്ടും ഉപയോഗിക്കുന്ന സാഹചര്യം ഉണ്ടാവാതിരിക്കാനുള്ള നടപടി ആശുപത്രികളും പൊതുജനങ്ങളും സ്വീകരിക്കുകയും വേണം. നിപ രോഗബാധ: ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് കോഴിക്കോട്: പനിയോടൊപ്പം ശക്തമായ തലവേദന, ഛർദി, ക്ഷീണം, തളർച്ച, ബോധക്ഷയം, കാഴ്ച മങ്ങൽ തുടങ്ങിയവയാണ് നിപ രോഗത്തി​െൻറ ലക്ഷണങ്ങളെന്നും ജാഗ്രത പുലർത്തണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. നിപ സ്ഥിരീകരിച്ച ആളുമായി രോഗാവസ്ഥയിൽ സമ്പർക്കം ഉണ്ടായിട്ടുള്ളവർ പനിയും മറ്റ് അനുബന്ധ ലക്ഷണങ്ങളും ആരംഭിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രത്തിലോ സർക്കാർ ആശുപത്രികളിലോ, 24 മണിക്കൂറും പ്രവർത്തിക്കുന്ന നിപ കൺേട്രാൾ സെല്ലിലോ അറിയിക്കണം. (ഫോൺ നമ്പർ: 0495 2380085, 0495 2380087, 0495 2381000). രോഗബാധയുണ്ടോ എന്ന് സംശയമുള്ളപക്ഷം കുടുംബാംഗങ്ങളിൽനിന്ന് സ്വയം അകലം പാലിക്കുകയും പനിമാറുന്നതുവരെ പരിപൂർണ വിശ്രമത്തിൽ തുടരുകയും വേണം. രോഗസംക്രമണം തടയുന്നതിനായി സോപ്പ്, വെളളം എന്നിവ ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകണം. രോഗബാധ സംശയിക്കുന്നവർ തങ്ങളുടെ വസ്ത്രങ്ങളും പാത്രങ്ങളും മറ്റ് ഉപയോഗവസ്തുക്കളും കുടുംബാംഗങ്ങളുടേതുമായി കലരാതെ സൂക്ഷിക്കണം. ഡോക്ടറുടെ ഉപദേശപ്രകാരമല്ലാതെ രക്ത, മൂത്ര പരിശോധനകൾ സ്വന്തം രീതിയിൽ പ്രാദേശിക ലാബിൽ പരിേശാധന നടത്തരുത്. സംശയാസ്പദമായ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണം. സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടി ലഭിക്കുന്നതിനായി ആരോഗ്യവകുപ്പി​െൻറ ദിശ ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പറായ 1056, ലാൻഡ് ലൈൻ നമ്പറായ 04712552056 എന്ന നമ്പറിലേക്കോ വിളിക്കാം. കൂടുതൽ വിവരങ്ങൾ NIPAH HELP - Q kopy എന്ന ആപ് വഴി ലഭിക്കുമെന്നും ജില്ല മെഡിക്കൽ ഓഫിസർ ഡോ. വി. ജയശ്രീ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.