കൃഷിഭവനിൽ ഹാജരാകണം

നന്തിബസാർ: ജനകീയാസൂത്രണ പദ്ധതിപ്രകാരം 2018-19ൽ തെങ്ങിന് ജൈവവള പദ്ധതിയിൽ ആനുകൂല്യത്തിന് അപേക്ഷ നൽകിയ കർഷകർ ജൈവവളം വാങ്ങിയ ബില്ലും ബന്ധപ്പെട്ട രേഖകളും സഹിതം അഞ്ചാം തീയതിക്കു മുമ്പായി തിക്കോടി . വിനോദ ഭൂപടത്തിലേക്ക് കാലെടുത്തുവെച്ച് കല്ലകത്ത് ബീച്ച് നന്തിബസാർ: പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ് മൂടാടി, തിക്കോടി പഞ്ചായത്തുകളിൽപെട്ട കോടിക്കൽ-കല്ലകത്ത് ഡ്രൈവിങ് ബീച്ച്. ജില്ലയിലെ ഏറ്റവും നീളംകൂടിയ കടൽത്തീരവും കോടിക്കൽനിന്നു കല്ലകത്ത് വരെയുള്ളതാണ്. ദേശീയപാതയിൽ പഞ്ചായത്ത് ബസാറിൽനിന്ന് ഒന്നര കിലോമീറ്റർ ദൂരമുള്ള കടപ്പുറം ഡ്രൈവിങ് ബീച്ചിനെ ടൂറിസം മേഖലയിലേക്കുയർത്താൻ ഗ്രാമപഞ്ചായത്ത് അധികൃതർ ടൂറിസം വകുപ്പിനു പ്രോജക്ട് സമർപ്പിച്ച് കാത്തിരിക്കുകയാണ്. 2015 മുതൽ ഇതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരുന്നു. സർക്കാർ ഭൂമി ഉപയോഗപ്പെടുത്തി ഡ്രൈവിങ് ബീച്ചിനാവശ്യമായ സാങ്കേതിക സൗകര്യങ്ങൾ ഒരുക്കാനാണ് പദ്ധതി. ഈ പദ്ധതിക്ക് അംഗീകാരം ലഭിച്ചാൽ 10 ഏക്കർ സർക്കാർ ഭൂമി ഉപയോഗപ്പെടുത്തി പ്രോജക്ട് നടപ്പാക്കുമെന്ന് എം.എൽ.എ കെ. ദാസൻ പറഞ്ഞിരുന്നു. സാധാരണക്കാരെ ആകർഷിക്കുന്നതിന് ബാഡ്മിൻറൺ, വോളിബാൾ കോർട്ട് എന്ന ആശയംകൂടി പ്രോജക്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തിക്കോടി, മൂടാടി, പയ്യോളി എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുകയാണ് കല്ലകത്ത് ഡ്രൈവിങ് ബീച്ച്. കടൽത്തീരത്തുകൂടിയുള്ള ഡ്രൈവിങ് ആഗ്രഹിക്കുന്ന സാധാരണക്കാരും ടൂറിസ്‌റ്റുകളും വൈകുന്നേരങ്ങളിൽ പതിവായി എത്താറുണ്ട്. പ്രകൃതിരമണീയമായ ഭൂപ്രദേശവും പ്രത്യേക രീതിയിലുള്ള മണൽത്തിട്ടയും ആഴംകുറഞ്ഞ വെള്ളക്കെട്ടുകളും ബീച്ചി​െൻറ പ്രത്യേകതകളാണ്. പദ്ധതിക്ക് അംഗീകാരം ലഭിച്ചാൽ മുഴുപ്പിലങ്ങാട് ബീച്ചിനുശേഷം രാജ്യത്തെ രണ്ടാമത്തെ ഡ്രൈവിങ് ബീച്ചായി കല്ലകത്ത് ബീച്ച് മാറും. ഇതിന് പ്രദേശവാസികൾ പൂർണ പിന്തുണയുമായി മുൻപന്തിയിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.