മാനന്തവാടി: നഗരത്തിലെ ഹോട്ടലിലെ സംഭാവനപ്പെട്ടിയിൽനിന്ന് പണം കൈക്കലാക്കിയ കള്ളൻ ഭക്ഷണം പാർസലാക്കി മുങ്ങി. അടുക്കളയില്‍ കയറി ചപ്പാത്തിയും അയലക്കറിയും മുട്ടയും പൊതിഞ്ഞു രക്ഷപ്പെടുകയായിരുന്നു. മോഷ്ടാവ് സി.സി ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. മാനന്തവാടി മുനിസിപ്പാലിറ്റി ബസ് സ്റ്റാൻഡിനു മുന്നിലുള്ള മാതാ ഹോട്ടലിലാണ് മോഷണം. ഹോട്ടലിെൻറ സൈഡിലുള്ള ചില്ലുകൊണ്ടുള്ള ജനല്‍പാളി മാറ്റിയാണ് അകത്തുകടന്നത്. കൗണ്ടറില്‍ പരിശോധന നടത്തിയതിനുശേഷമാണ് അടുക്കളയിലെത്തിയത്. അടുക്കളയില്‍നിന്നു ഭക്ഷണം പൊതിഞ്ഞെടുത്തു. ഹോട്ടലിെൻറ മുന്നിലുണ്ടായിരുന്ന സംഭാവന പെട്ടിയും മോഷ്ടിച്ചു. പുറത്തുകടന്നശേഷം പണമെടുത്ത് പെട്ടി ഉപേക്ഷിക്കുകയും ചെയ്തു. മുണ്ടും ഷര്‍ട്ടും ധരിച്ച മോഷ്ടാവ് മുഖം മറച്ചാണ് ഹോട്ടലിനുള്ളില്‍ കയറിയത്. കേരള ഹോട്ടല്‍ ആൻഡ് റസ്റ്റാറൻറ് അസോ. സംസ്ഥാന സെക്രട്ടറി പി.ആര്‍. ഉണ്ണികൃഷ്ണെൻറ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടല്‍. മാനന്തവാടി പൊലീസില്‍ പരാതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.