വടകര: കടത്തനാടിെൻറ മണ്ണിൽ വടക്കൻപാട്ടിെൻറ പെരുമക്ക് കുറവില്ലെന്ന് പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് കല്ലേരിഗ്രാമം. ഒരു ഗ്രാമം ഒന്നാകെ സംഘാടകരായിത്തീരുന്ന അപൂർവതയാണ് ഞായറാഴ്ച കല്ലേരിയിൽ നടക്കുകയെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേരള സാഹിത്യ അക്കാദമി, സംഗീതനാടക അക്കാദമി, എം.സി. അപ്പുണ്ണി നമ്പ്യാർ ട്രസ്റ്റ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന വടക്കൻപാട്ടുത്സവമാണ് 21ന് നടക്കുക. എം.സി. അപ്പുണ്ണി നമ്പ്യാരുടെ 31ാം ചരമവാർഷിക ദിനത്തിെൻറ ഭാഗമായി കല്ലേരി ഓഡിറ്റോറിയത്തിലാണ് പരിപാടി. രാവിലെ ഒമ്പതിന് വടക്കൻപാട്ട് സെമിനാർ ആരംഭിക്കും. അപ്പുണ്ണി നമ്പ്യാരുടെ 'വടക്കൻ പാട്ടുകൾ'എന്ന പുസ്തകത്തിെൻറ പുനഃപ്രസിദ്ധീകരണപ്രകാശനവും ചടങ്ങിൽ നടക്കും. പരിപാടിയുടെ ഭാഗമായി വടക്കൻപാട്ട് കലാകാരന്മാരെ ആദരിക്കൽ, ആലാപനം, സിനിമകളിലെ വടക്കൻപാട്ടുകളുടെ ആലാപനം എന്നിവയും നടക്കും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ വി.ടി. ബാലൻ, പബ്ലിസിറ്റി കൺവീനർ ടി.പി. ഷാജി, ട്രസ്റ്റ് ചെയർമാൻ പി. ഹരീന്ദ്രനാഥ്, ടി.പി. ദാമോദരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.