പൂഴിത്തോട്​ ^പടിഞ്ഞാറത്തറ ബദൽ റോഡ്​: സർക്കാർ സാധ്യമായതെല്ലാം ചെയ്യും ^മന്ത്രി ടി.പി. രാമകൃഷ്​ണൻ

പൂഴിത്തോട് -പടിഞ്ഞാറത്തറ ബദൽ റോഡ്: സർക്കാർ സാധ്യമായതെല്ലാം ചെയ്യും -മന്ത്രി ടി.പി. രാമകൃഷ്ണൻ പേരാമ്പ്ര: േകാഴിക്കോട് -വയനാട് ജില്ലകളെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന നിർദിഷ്ട പൂഴിത്തോട് -പടിഞ്ഞാറത്തറ ചുരമില്ലാ ബദൽ റോഡ് യാഥാർഥ്യമാക്കുന്നതിൽ സർക്കാർ സാധ്യമായതെല്ലാം ചെയ്യുമെന്ന് തൊഴിൽ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. കോഴിക്കോട് ജില്ല കലക്ടർക്കൊപ്പം പൂഴിത്തോട് റോഡ് കടന്നുപോകുന്ന പ്രദേശം സന്ദർശിക്കവെയാണ് മന്ത്രി സർക്കാറി​െൻറ പൂർണ സഹകരണം വ്യക്തമാക്കിയത്. കേന്ദ്ര വനം -പരിസ്ഥി മന്ത്രാലയത്തി​െൻറ അനുമതി മാത്രമാണ് ഇനി വേണ്ടത്. ജനങ്ങളുടെ ആവശ്യത്തെ പൂർണമായി പിന്തുണക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാറിനുള്ളതെന്നും മന്ത്രി പറഞ്ഞു. കലക്ടർ യു.വി. ജോസ്, മുൻ എം.എൽ.എ എ.കെ. പത്മനാഭൻ, ജില്ല പഞ്ചായത്തംഗം എ.കെ. ബാലൻ, ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡൻറ് ഷീജ ശശി, വൈസ് പ്രസിഡൻറ് കെ. സുനിൽ, പൊതുമരാമത്ത് വകുപ്പ് വടകര ഡിവിഷൻ അസി. എൻജിനീയർ ടി. പ്രശാന്ത്, പെരുവണ്ണാമൂഴി വനം റേഞ്ച് ഒാഫിസർ ബി.ആർ. റൂബിൻ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.