കോഴിക്കോട്: കെഫ് ഹോൾഡിങ്സിെൻറ ഭാഗമായ ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷൻ 10 വർഷം പൂർത്തിയാക്കുന്നതോടനുബന്ധിച്ച് വിവിധ സാമൂഹിക, സേവന പദ്ധതികൾ നടപ്പാക്കുമെന്ന് കെഫ് ഹോൾഡിങ്സ് ചെയർമാൻ ഫൈസൽ കൊട്ടിക്കൊേള്ളാൻ, വൈസ് ചെയർമാൻ ഷബാന ഫൈസൽ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയിലും മിഡിൽ ഈസ്റ്റിലുമായി ഫൗണ്ടേഷൻ ഇതിനകം 20 മില്യൺ യു.എസ് ഡോളർ (127 കോടി രൂപ) ചെലവിൽ 25ലധികം സേവന പദ്ധതികളാണ് നടപ്പാക്കിയത്. വിദ്യാഭ്യാസപരം, യുവജനക്ഷേമം, പൊതുജനാരോഗ്യം, സുസ്ഥിര വികസനം, മനുഷ്യസ്നേഹപരമായ സഹായങ്ങൾ, സാമൂഹിക പദ്ധതികൾ, കലയും സംസ്കാരവും എന്നീ മേഖലകളിലാണ് ഫൗണ്ടേഷെൻറ പ്രവർത്തനങ്ങൾ. വിദ്യാലയങ്ങളുടെ ഉന്നമനത്തിനായി സംസ്ഥാന സർക്കാറുമായി സഹകരിച്ച് 'പ്രിസം' പദ്ധതി, തമിഴ്നാട്ടിലെ കൃഷ്ണഗിരിയുടെ വികസനത്തിന് പിന്തുണ നൽകുന്ന കൃഷ്ണഗിരി സ്കൂൾ ഇൻറർവെൻഷൻ, മണിപ്പാൽ സർവകലാശാലക്കുള്ള റിസർച് സപ്പോർട്ട് േപ്രാഗ്രാം എന്നിവയാണ് നടപ്പാക്കിയ പ്രമുഖ പദ്ധതികൾ. എയ്ഡ്സ്, അർബുദ രോഗങ്ങളുടെ ഗവേഷണരംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും ഫൗണ്ടേഷൻ സഹായം നൽകുന്നുണ്ടെന്ന് അവർ വ്യക്തമാക്കി. കൃഷ്ണഗിരിയിൽ 1500 കുടുംബങ്ങൾ ഉൾപ്പെടെ ഗ്രാമത്തെ മൊത്തം ദത്തെടുത്ത് സുസ്ഥിര വികസന മാതൃക നടപ്പാക്കുന്ന പദ്ധതിയുമുണ്ട്. കേരളത്തിലെ നൂറുകണക്കിന് സർക്കാർ, എയ്ഡഡ് സ്കൂളുകളിലേക്ക് വ്യാപിപ്പിച്ച വിദ്യാഭ്യാസ പദ്ധതി മാതൃകയിൽ തമിഴ്നാട്ടിലും കർണാടകയിലും പദ്ധതി നടപ്പാക്കുന്നുണ്ട്. കെഫ് ഹോൾഡിങ്സിെൻറ വാർഷിക ബിസിനസ് ലാഭത്തിെൻറ 10 ശതമാനമാണ് സേവനപ്രവർത്തനങ്ങൾക്കായി നീക്കിവെച്ചത്. അടുത്തഘട്ടത്തിൽ വിഭവ സമാഹരണത്തിലും വിജ്ഞാന പങ്കാളിത്തങ്ങളിലും താൽപര്യമുള്ളവരുമായി ചേർന്ന് പ്രവർത്തനം വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നതായും ഫൈസലും ഷബാനയും കൂട്ടിച്ചേർത്തു. ഫൗണ്ടേഷൻ മേധാവി ജോസഫ് സെബാസ്റ്റ്യനും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.