ചേന്ദമംഗലൂർ: നോർത്ത് ചേന്ദമംഗലൂരിൽ പുതുതായി രൂപംകൊണ്ട ആറ്റുപുറം െറസിഡൻറ്സ് അസോസിയേഷെൻറ പ്രഖ്യാപന സമ്മേളനം വർണാഭമായ പരിപാടികളോടെ നടന്നു. ഉച്ചക്ക് രണ്ടിന് നടന്ന ഘോഷയാത്രയിൽ അസോസിയേഷൻ കുടുംബത്തിലെ വിദ്യാർഥികൾ ഒരുക്കിയ ചെണ്ടമേളം അകമ്പടിയായി ഉണ്ടായിരുന്നു. പ്രഖ്യാപന സമ്മേളനം മുക്കം ടി.ടി.ഐ റിട്ട. പ്രിൻസിപ്പൽ എ.വി. സുധാകരൻ ഉദ്ഘാടനം ചെയ്തു. അസോ. പ്രസിഡൻറ് കെ.പി. വേലായുധൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ പി.പി. അനിൽകുമാർ മുഖ്യാതിഥിയായിരുന്നു. കൃഷിഭവൻ പച്ചക്കറി പദ്ധതി പ്രകാരമുള്ള വിത്തുകൾ മുത്താപ്പുമ്മൽ കൊറ്റി, പാലക്കൽ ബാബു എന്നിവർ ഏറ്റുവാങ്ങി. മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക്- ഇ-മാലിന്യ സംഭരണത്തിനുള്ള ചാക്കുകൾ ടി.എ. ഹരിദാസന് നൽകി. ഖുറാഷ് സംസ്ഥാന ചാമ്പ്യനായ പി. സജാദ് മോന് ഉപഹാരം നൽകി. അസോസിയേഷെൻറ എംബ്ലം രൂപകൽപന ചെയ്ത എം. ബാസിത്ത് ഖാന് മൊമേൻറാ നൽകി. എംബ്ലം പ്രകാശനം സിനിമ സംവിധായകൻ സിദ്ദീഖ് ചേന്ദമംഗലൂർ നിർവഹിച്ചു. ടി.കെ. ജുമാൻ, അൻവർ മുത്താപ്പ്, മുഹമ്മദലി കൂടാരം, കെ. സലീം എന്നിവർ സംസാരിച്ചു. കെ.ടി. സാജിദ്, സത്താർ അരിമ്പ്ര, ശശീന്ദ്രൻ പനങ്ങോട്ടുചാലിൽ, ശംസു മണയംപുറത്ത്, എ.എം. മൻസൂർ, സജ്മീർഖാൻ, കെ.വി. റഫീഖ്, ബാലകൃഷ്ണൻ കുന്നുമ്മൽ, എ.എം. നിസാമുദ്ദീൻ, ഗിരീഷ് കുന്നുമ്മൽ, എ.പി. നസീം, ഉസാമ പയനാട്ട്, മുജീബ് കൂടാരം, മുൻസുദ്ദീൻ, ഷാജി കുന്നുമ്മൽ, പി.സി. ജയരാജൻ, രവി പി.സി, പ്രദീപ് പി.ടി, മരക്കാർ, വി.കെ. ശരീഫ, ജാനു വളച്ചുകെട്ടിയിൽ, സാറ കൂടാരം, നഫീസ മരക്കാർ, ലക്ഷ്മി മുത്താപ്പുമ്മൽ, രേഷ്മ കുന്നുമ്മൽ, മനീഷ നൗഷാദ്, റംല മൻസൂർ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.