കുന്ദമംഗലം പഞ്ചായത്ത്​ ഇൻറർ സ്​കൂൾ ഫുട്​ബാൾ

കുന്ദമംഗലം: പതിമംഗലം മുഹമ്മദൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് നടത്തിയ കുന്ദമംഗലം ഇൻറർ സ്കൂൾ ഫുട്ബാൾ ടൂർണമ​െൻറിൽ എൽ.പി വിഭാഗത്തിൽ കുന്ദമംഗലം എ.എം.എൽ.പി സ്കൂളും യു.പി വിഭാഗത്തിൽ ചൂലാംവയൽ മാക്കൂട്ടം എ.എം.യു.പി സ്കൂളും ജേതാക്കളായി. ഇൗവനിങ് ഫൈവ്സിൽ ആരാമ്പ്രം യുനൈറ്റഡ് എഫ്.സി ജേതാക്കളായി. സമാപനച്ചടങ്ങിൽ അഷ്റഫ് മണ്ണത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഷമീന വെള്ളക്കാട്ട് സമ്മാനദാനം നിർവഹിച്ചു. മാക്കൂട്ടം സ്കൂളിൽനിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകനും പ്രദേശത്തുകാരനുമായ മുഹമ്മദ്കോയ മാസ്റ്ററെ ആദരിച്ചു. പി.ടി.എ. റഹീം എം.എൽ.എ, വിനോദ് പടനിലം, ശിവാനന്ദൻ, ബാബുമോൻ, കെ.സി. ഹംസ, പി. നിസാർ, സി.ടി. ആഷിഖ്, സൈനുൽ ആഷിഖ്, മുസ്തഫ, സി.ടി. യൂസുഫ്, ഫവാസ് എന്നിവർ സംസാരിച്ചു. മഴവില്ല് ബാലചിത്രരചന മത്സരം കുന്ദമംഗലം: മലർവാടി -ടീൻ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സംസ്ഥാനതല ചിത്രരചന മത്സരത്തി​െൻറ ഭാഗമായി കുന്ദമംഗലം എ.എം.എൽ.പി സ്കൂളിൽ മഴവില്ല് ബാലചിത്രരചന മത്സരം നടത്തി. അഞ്ച് കാറ്റഗറികളിലായി 200ഒാളം വിദ്യാർഥികൾ മത്സരത്തിനെത്തി. മലർവാടി ഏരിയ കോഒാഡിനേറ്റർ കെ.കെ. ഹമീദ് അധ്യക്ഷത വഹിച്ചു. സിനി ആർട്ടിസ്റ്റ് ഡോ. ത്വൽഹത്ത്, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് ഇ.പി. ലിയാഖത്തലി എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. മൊയ്തീൻ ചാത്തമംഗലം, എം.പി. ഫാസിൽ, പി.എം. ശരീഫുദ്ദീൻ, എൻ.കെ. ഹുസൈൻ, സുലൈമാൻ കുന്ദമംഗലം എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. എ.കെ. യൂസുഫ് മാസ്റ്റർ രക്ഷിതാക്കൾക്ക് ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT