സൗജന്യ മെഡിക്കൽ ക്യാമ്പ്

കോടഞ്ചേരി: തെയ്യപ്പാറ സ​െൻറ് ജോർജ് എൽ.പി.സ്കൂൾ ഷഷ്ടിപൂർത്തി ആഘോഷത്തി​െൻറ ഭാഗമായി നിർധനരോഗികൾക്ക് സാന്ത്വനമേകാൻ ഇരുപതിന് സംഘടിപ്പിക്കുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് എൻ.എസ്‌.എസ് യൂനിറ്റി​െൻറ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ക്യാമ്പ് രാവിലെ ഒമ്പതിന് ആരംഭിച്ച് 12.30ന് സമാപിക്കും. മെഡിക്കൽ കോളജിലെ ജനറൽ മെഡിസിൻ, ഗൈനക്കോളജി, നേത്രരോഗ, സർജറി വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ രോഗികളെ പരിശോധിക്കും. മെഡിക്കൽ ലാബ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. രോഗികൾക്ക് ആവശ്യമായ മരുന്നുകൾ നൽകുന്നതോടൊപ്പം തുടർചികിത്സക്കായി മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യപ്പെടുന്ന നിർധനരോഗികൾക്ക് ആഘോഷകമ്മിറ്റി സഹായങ്ങൾ ചെയ്യുന്നതാണ്. രോഗികൾ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. എഴുപത് വയസ്സ് കഴിഞ്ഞവർക്ക് മുൻഗണന ഉണ്ടായിരിക്കും കൂടുതൽ വിവരങ്ങൾക്ക് 9645163730 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT