ഐക്യശ്രമങ്ങള്‍ പ്രഹസനമാക്കരുത് -മുജാഹിദ് പ്രതിനിധി സമ്മേളനം മുക്കം: മാനവിക ഐക്യം അനിവാര്യമാണെന്ന പോലെതന്നെ, മുസ്ലിം ന്യൂനപക്ഷ ഐക്യത്തിനും പ്രസക്തി ഏറെയുള്ള ഇക്കാലത്ത് ഐക്യവും, ഐക്യശ്രമങ്ങളും പ്രഹസനമാക്കുന്നത് വേദനജനകമാണെന്ന് വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്‍ മുക്കം ഗ്രീന്‍ വാലി കാമ്പസില്‍ സംഘടിപ്പിച്ച മുജാഹിദ് സംസ്ഥാന പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. വിസ്ഡം സംസ്ഥാന വൈസ് പ്രസിഡൻറ് കുഞ്ഞുമുഹമ്മദ് മദനി പറപ്പൂര്‍ ഉദ്ഘാടനം നിർവഹിച്ചു. ജന.സെക്രട്ടറി ടി.കെ. അശ്റഫ്, അബൂബക്കര്‍ സലഫി, ഹുസൈന്‍ കാവന്നൂര്‍, ഫൈസല്‍ മൗലവി പുതുപ്പറമ്പ്, കെ.സി. അയ്യൂബ്, നബീല്‍ രണ്ടത്താണി തുടങ്ങിയവര്‍ സംസാരിച്ചു. ശൗക്കത്ത് അലി തിരുവനന്തപുരം, ശംസുദ്ദീന്‍ ഇടുക്കി, ബഷീര്‍ ആലപ്പുഴ, അശ്റഫ് സുല്ലമി തൃശൂര്‍, ജാബിര്‍ വി.എം. എറണാകുളം, റഷീദ് കൊടക്കാട്ട്, അബ്ദുല്‍ ഖാദിര്‍ പറവണ്ണ, ബഷീര്‍ കുണ്ടായിത്തോട്, ഹംസത്ത് വയനാട്, ജമാല്‍ മദനി കൊയിലാണ്ടി, ബുഖാരി കണ്ണൂര്‍, അബ്ദുല്‍ സത്താര്‍ കാഞ്ഞങ്ങാട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.