അധ്യാപക വിദ്യാർഥി രക്ഷാകർതൃ സംഗമവും ആദരവും

കൊടിയത്തൂർ: സൗത്ത് കൊടിയത്തൂർ അൽമദ്റസത്തുൽ ഇസ്ലാമിയ അധ്യാപക വിദ്യാർഥി രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർഥികളെ സംഗമത്തിൽ ആദരിച്ചു. എൻ.കെ. ഫാത്വിമ മെഹർ, വി.കെ. അബ്ദു അഫ്റിൻ, പി. ഷമീമ, സി.ടി. മുഹമ്മദ് അശ്മിൽ, ഹാദി അയ്മൻ, ഹദിയ അഹമ്മദ്, നിദ സലാം എന്നിവരെ ആദരിച്ചു. മലർവാടി ബാലസംഘം സംസ്ഥാന സമിതി അംഗം എസ്. കമറുദ്ദീൻ സംഗമം ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ എം. റഹ്മത്തുല്ല അധ്യക്ഷത വഹിച്ചു . യൂനിവേഴ്സിറ്റി ലൈബ്രറി അസിസ്റ്റൻറ് എൻ.കെ. ഗഫൂർ അവാർഡുകൾ വിതരണം ചെയ്തു. എ.എം. സാദിഖ്, എം.എസ്. മൊയ്തീൻ, മുൻഷിർ, ഉമ്മാച്ചകുട്ടി എന്നിവർ ആശംസകളർപ്പിച്ചു. പി. മുഹമ്മദ് സ്വാഗതവും ബഷീറുദ്ദീൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.