കൊടിയത്തൂർ: പപ്പായ കൃഷിയിലൂടെ നൂറുമേനി വിളവെടുത്ത ഊർജത്തിൽ പച്ചക്കറി കൃഷിയിലും വിജയഗാഥ തീർത്തിരിക്കുകയാണ് കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ. സ്കൂൾ അങ്കണത്തിലെ വിവിധ സ്ഥലങ്ങളെ പച്ചക്കറിത്തോട്ടമാക്കി മുളക്, കോളിഫ്ലവർ, ചെരങ്ങ തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്തത്. സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർഥികളുടെ ഒഴിവു സമയങ്ങൾ ഉപയോഗപ്പെടുത്തിയാണ് കൃഷി തുടങ്ങിയത്. നേരത്തെ പപ്പായ കൃഷിയിൽ നൂറുമേനി വിളവിലൂടെ കൃഷി വകുപ്പിെൻറ പ്രശംസ പിടിച്ചുപറ്റാനും സ്കൗട്ട് വിദ്യാർഥികൾക്കായിരുന്നു. പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം കൊടിയത്തൂർ കൃഷിഓഫിസർ എം.എം. സബീന നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് കെ.പി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി.ജെ. കുര്യൻ, ജി. സുധീർ, പി.സി. അബ്ദുറഹിമാൻ, സി. മഹ്ജൂർ, എം. ഷമീൽ, പി.ടി. നാസർ, ഫസൽ വാരിസ്, എം.ടി. ഷാദിയ, പി.ടി. സുബൈർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.