ബേപ്പൂർ: ബേപ്പൂരിലെ ഉരുനിർമാണത്തിെൻറ വൈദഗ്ധ്യത്തിൽ അത്ഭുതംകൂറി ഫ്രാൻസിൽ നിന്നെത്തിയ വിനോദസഞ്ചാരികൾ. ഒമ്പതംഗസംഘം ബേപ്പൂർ പുലിമുട്ട് സന്ദർശിച്ചു മടങ്ങെവയാണ് ബി.സി. റോഡിലുള്ള കക്കാടത്ത് ഉരു നിർമാണശാല സന്ദർശിച്ചത്. നേന്ന ചെറിയ ചുറ്റികയും ഉളിയും ഉപയോഗിച്ച് ആധുനിക സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഭീമൻ പത്തേമാരിയുടെ നിർമാണം അവിശ്വസനീയമാണെന്ന് 'മാധ്യമ' ത്തോട് പറഞ്ഞു. പഴമയുടെ പാരമ്പര്യം നിലനിർത്തിക്കൊണ്ടുതന്നെ പുതുമയുടെ പ്രൗഢിയിലുള്ള നിർമാണം കൗതുകകരം തന്നെ. തങ്ങളുടെ നാട്ടിൽ ആധുനികയന്ത്രങ്ങൾ ഉപയോഗിച്ച് വലിയ കപ്പലുകൾ നിർമിക്കുമ്പോൾ ഇവിടെ പരമ്പരാഗതശൈലിയിൽതന്നെ ചെറിയ പണിയായുധങ്ങളുമായി പത്തേമാരികളുടെ നിർമാണം ആശ്ചര്യം ഉളവാക്കുന്നതാണ്. ബേപ്പൂരിലെ ഉരുനിർമാണശാല സന്ദർശിച്ച സംഘം വൈകീട്ട് ഡൽഹിയിേലക്ക് തിരിച്ചു. ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് സ്ഥലങ്ങൾ സന്ദർശിക്കുന്നതിനിടയിലാണ് സംഘം ബേപ്പൂരിൽ എത്തിയത്. സൗത്ത് ഫ്രാൻസിലെ മാർസലയിൽ നിന്നുള്ള ജോൺ ലൂയിസ്, മോണിക്കബിനസ്, മാർട്ടിൻ ബെറി, ക്ലൗഡാ, ജറാസ് കെനിവസ്, അനിഅബാ, മെറിയ, ബാസ്തസ്, ലൂയിസ് ടിപ്പോൺ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.