മാവൂർ: ചാലിയാറിൽനിന്നുള്ള അനധികൃത മണൽകടത്ത് പിടികൂടി. ഉൗർക്കടവിൽ കഴിഞ്ഞദിവസം രാത്രി 10 മണിയോടെയാണ് മാവൂർ എസ്.െഎ പി. മുരളീധരെൻറ നേതൃത്വത്തിൽ മണലുമായി ലോറി പിടികൂടിയത്. തോണിയിൽനിന്ന് േലാറിയിൽ മണൽ നിറക്കുന്നതിനിടെയാണ് നടപടി. ലോറിയിലുണ്ടായിരുന്നവരും തോണിയിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു. തോണിയുമായാണ് ഇവർ രക്ഷപ്പെട്ടത്. ലോറി മാവൂർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ജവഹർ അഖിേലന്ത്യ സെവൻസിന് തുടക്കം മാവൂർ: കാൽപന്തുകളിയുടെ ആവേശമുയർത്തി മാവൂർ കൽപള്ളി ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ ജവഹർ അഖിലേന്ത്യ സെവൻസ് തുടങ്ങി. കേരള സ്പോര്‍ട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസന്‍ ഉദ്ഘാടനം ചെയ്തു. ടൂർണമെൻറ് കമ്മിറ്റി ചെയർമാൻ കെ.ടി. അഹമദ്കുട്ടി അധ്യക്ഷത വഹിച്ചു. സിറ്റി പൊലീസ് കമീഷണർ കാളിരാജ് മഹേഷ്കുമാർ മുഖ്യാതിഥിയായി. എസ്.എഫ്.എ ജനറൽ സെക്രട്ടറി സൂപ്പർ അഷ്റഫ് ബാവ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത്, വൈസ് പ്രസിഡൻറ് വളപ്പിൽ റസാഖ്, എം. ധർമജൻ, എം.എ ൈപ്ലവുഡ് എം.ഡി അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചൂ. ടൂർണമെൻറ് കമ്മിറ്റി കൺവീനർ ഷമീം പക്സാൻ സ്വാഗതം പറഞ്ഞു. ഉദ്ഘാടന മത്സരത്തില്‍ ലിന്‍സാ മണ്ണാര്‍ക്കാട് രണ്ടിനെതിരെ മൂന്നു ഗോളിന് എ.വൈ.സി ഉച്ചാരക്കടവിനെ തോൽപിച്ചു. ചൊവ്വാഴ്ച സോക്കർ സ്പോട്ടിങ് ഷൊർണൂർ ടൗൺ ടീം അരീക്കോടിനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.