ബേപ്പൂർ: ബേപ്പൂർ ബി.സി റോഡിലെ കോർപറേഷൻ മിനി സ്റ്റേഡിയത്തിൽ െവച്ച് ഓറഞ്ച് ഫുട്ബാൾ സ്കൂൾ സംഘടിപ്പിച്ച രണ്ടുദിവസത്തെ ടി. ബാലകൃഷ്ണൻ നായർ മെമ്മോറിയൽ കിഡ്സ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ അണ്ടർ 12 വിഭാഗത്തിൽ ക്രസൻറ് വെള്ളിമാടുകുന്ന് ഏകപക്ഷീയമായ ഒരു ഗോളിന് ബേപ്പൂർ ഫുട്ബാൾ അക്കാദമിയെ പരാജയപ്പെടുത്തി. അണ്ടർ 10 വിഭാഗത്തിൽ കെ.എഫ്.ടി.സി സെൻറർ മടക്കമില്ലാത്ത ഒരു ഗോളിന് യൂനിവേഴ്സൽ സോക്കർ അക്കാദമിയെ പരാജയപ്പെടുത്തി. ചാമ്പ്യന്മാരായ വിജയികൾക്ക് മേയർ തോട്ടത്തിൽ രവീന്ദ്രൻ ട്രോഫികൾ സമ്മാനിച്ചു. കൗൺസിലർമാരായ പേരോത്ത് പ്രകാശൻ, എൻ. സതീഷ് കുമാർ, അൽഇത്തിഹാദ് ചെയർമാൻ ശ്രീജിത്ത് എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു. ടി. ബാലകൃഷ്ണൻ നായരുടെ ഭാര്യ സുലോചന ബാലകൃഷ്ണനെ രോജിത്ത് പൊന്നാട അണിയിച്ചു. അണ്ടർ 12 വിഭാഗത്തിൽ ബെസ്റ്റ് ഗോൾ കീപ്പറായി ഭരത് കിഷനെയും, ബെസ്റ്റ് പ്ലെയർ ആയി ബാസിത്തിനെയും ബെസ്റ്റ് ഡിഫൻഡറായി റമീസിനെയും പ്രോമിസിങ് പ്ലെയറായി ഫഹദിനെയും ഫൈനലിൽ ഫസ്റ്റ് ഗോൾ നേടിയ മുഹമ്മദ് ഷാമിലിനെയും ടോപ് സ്കോറർ ആയി സിഗാൻ സിനാനെയും തിരഞ്ഞെടുത്തു. അണ്ടർ 10 വിഭാഗത്തിൽ ബെസ്റ്റ് ഗോൾ കീപ്പറായി കിഷൻ നിവേദിനെയും ബെസ്റ്റ് പ്ലെയറായി അതീന്ദ്രനെയും ബെസ്റ്റ് ഡിഫൻഡറായി അംജദിനെയും പ്രോമിസിങ് പ്ലെയറായി സ്രാവണിനേയും ഫൈനലിൽ ഫസ്റ്റ് ഗോൾ നേടിയ സുദർശനെയും ടോപ്സ്കോറർ ആയി സഹനെയും തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.