പട്ടാപ്പകൽ വാതിൽ തകർത്തു മോഷണം

പണവും വാച്ചും മൊബൈൽ ഫോണും ഇലക്ട്രോണിക്സ് ഉപകരണങ്ങളും കവർന്നു രാമനാട്ടുകര: പട്ടാപ്പകൽ വീടി​െൻറ അടുക്കള വാതിൽ തകർത്ത് മോഷണം. പണവും മൊബൈലും വാച്ചും ഇലക്ട്രോണിക്സ് ഉപകരണങ്ങളുമാണ് നഷ്ടപ്പെട്ടത്. രാമനാട്ടുകര -പെരുമുഖം റോഡിൽ മൈത്രി െറസിഡൻറ്സ് റോഡിലെ നീലാട്ട് പറമ്പിൽ 'നയന'യിൽ റഷിറസയുടെ വീട്ടിലാണ് മോഷണം. തിങ്കളാഴ്ച രാവിലെ 11നും വൈകീട്ട് നാലിനുമിടയിലാണ് സംഭവം. റഷിറസയും മാതാവും രാമനാട്ടുകര കൃഷിഭവൻ റോഡിലെ തറവാട്ട് വീട്ടിലേക്ക് രാവിലെ പോയതായിരുന്നു. വൈകീട്ട് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരമറിയുന്നത്. അടുക്കള വാതിൽ കുത്തിത്തുറന്ന് അകത്തു കയറി മുകൾ നിലയിലും താഴെയുമായി മൂന്നു കിടപ്പുമുറികളിലും കയറുകയും കിടപ്പുമുറികളിലെ രണ്ട് അലമാരകളും കുത്തിത്തുറന്നാണ് മോഷണം. പതിനായിരം രൂപ വിലയുള്ള വിദേശ വാച്ച്, മൊബൈൽ ഫോൺ, ബ്ലൂടൂത്ത് സ്പീക്കർ, പണവും ഇലക്ട്രോണിക്സ് ഉപകരണങ്ങളുമാണ് നഷ്ടപ്പെട്ടത്. അലമാരകളിലേയും മേശ വലിപ്പിലേയും സാധനങ്ങൾ പുറത്തേക്കു വാരിവലിച്ചിട്ട നിലയിലാണ്, അലമാരകളുടെ ചില്ലുകൾ തകർത്തിട്ടുണ്ട്. പൊലീസും വിരലടയാള വിദഗ്‌ധരും ഡോഗ് സ്‌കോഡും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാക്കൾ ഉപയോഗിച്ചതായി കരുതുന്ന ഇരുമ്പ് ആയുധവും പൊലീസിന് വീട്ടിൽനിന്ന് ലഭിച്ചിട്ടുണ്ട്. വിദേശത്തായിരുന്ന റഷിറസ അടുത്ത ദിവസമാണ് നാട്ടിലെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT