പുള്ളാവൂരിന്​ ആവേശമായി ഫ്ലഡ്​ലിറ്റ്​ വോളി; ന്യൂഫ്രണ്ട്​സ്​ ചാമ്പ്യന്മാര്‍

പുള്ളാവൂർ: കുറുങ്ങാട്ടക്കടവ് പുഴയോരത്ത് ന്യൂഫ്രണ്ട്സ് പുള്ളാവൂര്‍ സംഘടിപ്പിച്ച ഏകദിന ഫ്ലഡ്ലിറ്റ് വോളിബാൾ ടൂർണെമൻറ് നാടിന് ആവേശമായി. വാശിയേറിയ ഫൈനലില്‍ കെ.എഫ്.സി ഈസ്റ്റ് മലയമ്മയെ തോൽപിച്ച് ആതിഥേയരായ ന്യൂ ഫ്രണ്ട്‌സ് പുള്ളാവൂർ ചാമ്പ്യന്മാരായി. ചടങ്ങ് പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. വോളിബാളിനായി സ്ഥിരം ഗാലറിയും ഗ്രൗണ്ടുമെന്ന പുള്ളാവൂരിലെ കായികപ്രേമികളുടെ ആവശ്യം എം.എൽ.എ ഫണ്ടിൽനിന്നടക്കം തുക നൽകിക്കൊണ്ട് നിറവേറ്റുമെന്ന് എം.എൽ.എ വ്യക്തമാക്കി. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. ബീന അധ്യക്ഷത വഹിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡൻറ് കെ.ഇ. രാജഗോപാല്‍, എം.പി. രാജന്‍, പി.ടി. അബ്ദുറഹിമാൻ കുട്ടി തുടങ്ങിയവർ സംസാരിച്ചു. ഉസ്മാന്‍ നെരോത്ത് സ്വാഗതവും ജാബിര്‍ ആനക്കാവില്‍ നന്ദിയും പറഞ്ഞു. അന്താരാഷ്ട്ര താരം അര്‍ജുന പുരസ്‌കാരം നേടിയ ടോം ജോസഫ്, കിഷോര്‍കുമാര്‍ എന്നിവരെ ആദരിച്ചു. caption പുള്ളാവൂരിൽ നടന്ന എകദിന ഫ്ലഡ്ലിറ്റ് വോളിബാളിൽ പ്രശസ്ത വോളിബാൾ താരം ടോം ജോസഫിെന ആദരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT