പടിഞ്ഞാറത്തറ പഞ്ചായത്ത് വർക്കിങ്​ ഗ്രൂപ്​ പൊതുയോഗം

പടിഞ്ഞാറത്തറ: 13ാം പഞ്ചവത്സര പദ്ധതിയുടെ രണ്ടാം വാർഷിക പദ്ധതി അംഗീകരിക്കുന്നതിനായി പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിൽ വർക്കിങ് ഗ്രൂപ് പൊതുയോഗം ചേർന്നു. പഞ്ചായത്തിലെ 13 വർക്കിങ് ഗ്രൂപുകളും യോഗംചേർന്ന് 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള കരട് നിർദേശങ്ങൾക്ക് രൂപം നൽകി. പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ ചേർന്ന വർക്കിങ് ഗ്രൂപ് പൊതുയോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ജി. സജേഷ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെംബർ കെ.ബി. നസീമ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻറ് നസീമ പൊന്നാണ്ടി മുഖ്യപ്രഭാഷണം നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരായ ശാന്തിനി ഷാജി, ഉഷ വർഗീസ്, എം.വി. നൗഷാദ്, മെംബർമാരായ ഹാരിസ് കണ്ടിയൻ, ഉഷ ആനപ്പാറ, സതി വിജയൻ, ജോസഫ് പുല്ലുമാരിയിൽ, സിന്ധു പുറത്തൂട്ട്, കെ.എസ്. സന്തോഷ്, അമ്മദ് കട്ടയാടൻ, സി.ഇ. ഹാരിസ്, ആസ്യ ചേരാപുരം, ബുഷറ ഉസ്മാൻ, എ.കെ. ബാബു, നിർവഹണ ഉദ്യോഗസ്ഥർ, രാഷ്ട്രീയ കക്ഷി നേതാക്കൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി അനിൽ രാമകൃഷ്ണൻ സ്വാഗതവും പ്ലാൻ ക്ലർക്ക് ജിതേഷ് നന്ദിയും പറഞ്ഞു. TUEWDL1 പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വർക്കിങ് ഗ്രൂപ് പൊതുയോഗം ജില്ല പഞ്ചായത്ത് മെംബർ കെ.ബി. നസീമ ഉദ്ഘാടനം ചെയ്യുന്നു ബോധവത്കരണ ക്ലാസ് പുൽപള്ളി: പാലിയേറ്റിവ് കെയര്‍ ദിനത്തോടനുബന്ധിച്ച് പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ പുൽപള്ളി യൂനിറ്റി​െൻറ നേതൃത്വത്തില്‍ പഴശ്ശിരാജ കോളജിലെ എന്‍.എസ്.എസ് വിദ്യാർഥികള്‍ക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രിന്‍സിപ്പൽ ഡോ. എ.ഒ. റോയ് ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ് കോഒാഡിനേറ്റര്‍മാരായ ടോണി തോമസ് പൊടിമറ്റം, സ്മിത ചാക്കോ എന്നിവര്‍ സംസാരിച്ചു. യൂനിറ്റ് പ്രതിനിധികളായ എന്‍.യു. ഇമ്മാനുവല്‍, നിഷാദ് അബ്ബാസ്, സ്റ്റുഡൻറ്സ് കോഒാഡിനേറ്റര്‍ നന്ദു മനോജ്, ജ്യോതിഷ് ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി. ഈഗിൾസ് ഫുട്ബാൾ ടൂർണമ​െൻറ് 11 മുതൽ കൽപറ്റ: വയനാട് ഈഗിൾസ് ഫുട്ബാൾ ക്ലബ് സംഘടിപ്പിക്കുന്ന വയനാട് ചാമ്പ്യൻസ് ഫുട്ബാൾ ടൂർണമ​െൻറ് 2018 ​െൻറ സ്വാഗതസംഘം ഓഫിസ് ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് എം. മധു ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന ടൂർണമ​െൻറ് ഫെബ്രുവരി 11 മുതൽ കൽപറ്റ ലളിത്മഹൽ ഓഡിറ്റോറിയത്തിനു സമീപം പ്രത്യേകം സജ്ജമാക്കിയ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും. ഈഗിൾസ് ക്ലബ് പ്രസിഡൻറ് നാസർ കല്ലങ്കോടൻ, വൈസ് പ്രസിഡൻറ് നാസർ കുരുണിയൻ, കെ.ആർ. സജീവ്, സെക്രട്ടറി ഗ്ലഡ്സൺ, ജോ. സെക്രട്ടറി സി.കെ. ഖാലിദ്, ഒ.എം. റഫീഖ്, ട്രഷറർ റൗഫ് ഒലീവ്സ്, ഷാജിപോൾ എന്നിവർ സംസാരിച്ചു. TUEWDL2 വയനാട് ചാമ്പ്യൻസ് ഫുട്ബാൾ ടൂർണമ​െൻറ് 2018 സ്വാഗതസംഘം ഓഫിസ് ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് എം. മധു ഉദ്ഘാടനം ചെയ്യുന്നു ഹരിതം ജൈവകൃഷി വൈത്തിരി: ഗ്രാമങ്ങളിൽ ജൈവകൃഷി േപ്രാത്സാഹിപ്പിക്കുന്നതി​െൻറ ഭാഗമായി 'ഹരിതം-2018' എന്നപേരിൽ നിർഭയ വയനാട് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വിഷരഹിത ജൈവ പച്ചക്കറികൃഷിക്ക് തുടക്കംകുറിച്ചു. പൊഴുതന പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയംഗം പി.സി. അനിലകുമാരി ഉദ്ഘാടനം ചെയ്തു. മുനീർ ഗുപ്ത അധ്യക്ഷത വഹിച്ചു. ശ്രീരാഗ് സുരേഷ്, അഭിജിത്ത് ഉണ്ണികൃഷ്ണൻ, ദിയാബസ്, അനഘ മനോജ്, നിഖിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.