നാടി​െൻറ നഷ്​ടമായി കുഞ്ഞീത്​ക്കയുടെ വിയോഗം

*വിടപറഞ്ഞത് കൽപറ്റയുടെ സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിത്വം കൽപറ്റ: കൽപറ്റയുടെ സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിന്ന കല്ലേങ്കാടൻ കുഞ്ഞീതി​െൻറ മരണം നാടിന് കനത്ത നഷ്ടമായി. കല സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന കുഞ്ഞീത് വയനാട്ടിലെ ഗ്രന്ഥശാല പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ സ്തുത്യർഹമായ പങ്കുവഹിച്ച വ്യക്തിയായിരുന്നു. പുരോഗമന കല സാഹിത്യ സംഘം, ലൈബ്രറി കൗൺസിൽ, ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവയുടെ ജില്ല തല ഭാരവാഹിയായിരുന്ന അദ്ദേഹം, സി.പി.എമ്മി​െൻറ കൽപറ്റ ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനായ കുഞ്ഞീത് നിലവിൽ സി.പി.എം തുർക്കി ബ്രാഞ്ചംഗമാണ്. തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു അദ്ദേഹത്തി​െൻറ വിയോഗം. വയനാട് മുഴുവൻ നിറഞ്ഞുനിൽക്കുന്ന വിശാല സൗഹൃദത്തിനുടമയായിരുന്നു കൽപറ്റക്കാർ സ്നേഹപൂർവം 'കുഞ്ഞീത്ക്ക' എന്നു വിളിക്കുന്ന കല്ലേങ്കാടൻ കുഞ്ഞീത്. പതിറ്റാണ്ടുകളായി ജില്ല ആസ്ഥാനത്തെ സംാസ്കാരിക, കലാപരിപാടികളുടെ സംഘാടകനായും ആസ്വാദകനായും അദ്ദേഹം രംഗത്തുണ്ടായിരുന്നു. ഗാനമേളകളും ഫിലിം ഫെസ്റ്റിവലുകളുമടക്കമുള്ള പരിപാടികൾ മുൻകാലങ്ങളിൽ വിജയകരമായി സംഘടിപ്പിക്കാൻ അദ്ദേഹത്തി​െൻറ നേതൃത്വത്തിന് കഴിഞ്ഞു. ആദ്യകാലത്ത് ദേശാഭിമാനി കൽപറ്റ ഏരിയ ലേഖകനായി പ്രവർത്തിച്ചിരുന്നു അദ്ദേഹം. കലാകാരന്മാരും എഴുത്തുകാരും രാഷ്ട്രീയക്കാരും വ്യാപാരികളുമടക്കം സമൂഹത്തി​െൻറ വിഭിന്നമേഖലയിലുള്ളവർ കുഞ്ഞീത്ക്കയുടെ സൗഹൃദ വലയത്തിലുണ്ടായിരുന്നു. തൊഴിലാളികൾ അടക്കമുള്ള സാധാരണക്കാരെ വായനയുമായി അടുപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. ഇടതു സഹയാത്രികനായി സഞ്ചരിക്കുേമ്പാഴും എതിർചിന്താഗതിക്കാരോടും ആഴമേറിയ വ്യക്തിബന്ധം കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു. മരണവിവരമറിഞ്ഞ് നിരവധി പേരാണ് തുർക്കിയിലെ വീട്ടിലെത്തിയത്. ജനതാദൾ യു സംസ്ഥാന പ്രസിഡൻറ് എം.പി. വീരേന്ദ്രകുമാർ, എം.എൽ.എമാരായ സി.കെ. ശശീന്ദ്രൻ, കെ.എം. ഷാജി, ജില്ല കലക്ടർ എസ്. സുഹാസ് തുടങ്ങിയവരടക്കം ഒേട്ടറെ പ്രമുഖർ വീട്ടിലെത്തി ആദരാഞ്ജലികളർപ്പിച്ചു. കുഞ്ഞീതി​െൻറ വേർപാട് വയനാട്ടിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണെന്ന് ജനതാദൾ യു. സംസ്ഥാന പ്രസിഡൻറ് എം.പി. വീരേന്ദ്രകുമാർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. പരന്ന വായനാശീലം സ്വായത്തമാക്കിയ കുഞ്ഞീതിന് എല്ലാ കാര്യങ്ങളിലും തേൻറതായ അഭിപ്രായമുണ്ടായിരുന്നു. അതു തുറന്നുപറയുകയെന്നതും അദ്ദേഹത്തി​െൻറ സ്വഭാവവിശേഷമായിരുന്നു. വിശ്വസിക്കുന്ന പ്രസ്ഥാനങ്ങളോട് തികഞ്ഞ ആത്മാർഥത പ്രകടിപ്പിച്ച കുഞ്ഞീതിനെ വയനാട് വിസ്മരിക്കില്ലെന്നും വീരേന്ദ്രകുമാർ പറഞ്ഞു. വാഴയിൽ കുഞ്ഞിപ്പാത്തുവാണ് ഭാര്യ. യൂസഫ് (വ്യാപാരി), ഹനീഫ (റവന്യൂ വകുപ്പ്, കൽപറ്റ), നൂർജഹാൻ, റസിയ എന്നിവരാണ് മക്കൾ. മരുമക്കൾ: ആസിഫ്, കുഞ്ഞലീമ മാടത്തിൽ (ഇരിട്ടി), ഷാജി, പരേതനായ അഷ്റഫ്. മയ്യിത്ത് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കൽപറ്റ മൈതാനി പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. TUEWDL8Kunjeed കല്ലേങ്കാടൻ കുഞ്ഞീത് ജില്ലതല സെൻട്രൽ സ്കൂൾ കായിക മേള: ജവഹർ നവോദയ വിദ്യാലയ ചാമ്പ്യന്മാർ കൽപറ്റ: കേന്ദ്രീയ സിലബസിൽ ജില്ലയിൽ പ്രവർത്തിക്കുന്ന സ്കൂളുകളെ പങ്കെടുപ്പിച്ച് വയനാട് ജില്ല സ്പോർട്സ് കൗൺസിലി​െൻറ ആഭിമുഖ്യത്തിൽ നടത്തിയ ഒന്നാമത് ജില്ലാതല സെൻട്രൽ സ്കൂൾ അത്ലറ്റിക് കായികമേളയിൽ ലക്കിടി ജവഹർ നവോദയ വിദ്യാലയ ചാമ്പ്യന്മാരായി. 79 പോയൻറ് നേടിയ നേവാദയക്കു പിന്നിൽ പുൽപള്ളി സ​െൻറ്മേരീസ് ഇംഗ്ലീഷ് സ്കൂൾ 53 പോയൻറ് നേടി രണ്ടാമതെത്തി. 34 പോയൻറ് നേടിയ വടുവൻചാൽ എക്സിലീയം ഇംഗ്ലീഷ് സ്കൂളിനാണ് മൂന്നാം സ്ഥാനം. അണ്ടർ 14 പെൺകുട്ടികളുടെ വിഭാഗത്തിൽ സുൽത്താൻ ബത്തേരി ഭാരതീയ വിദ്യാഭവൻ സ്കൂളിലെ അഭില കൃഷ്ണയും ആൺകുട്ടികളുടെ വിഭാഗത്തിൽ വിദ്യാഭവനിലെ തന്നെ അഭിൽ കൃഷ്ണയും മേപ്പാടി മൗണ്ട്താബോർ ഇംഗ്ലീഷ് സ്കൂളിലെ അബ്ദുൽ റഫ്മാനും ചാമ്പ്യന്മാരായി. ആൺകുട്ടികളുടെ അണ്ടർ 17 വിഭാഗത്തിൽ മാനന്തവാടി ഹിൽബ്ലൂംസ് സ്കൂളിലെ ജെസിൽ ജോസഫ്, കൽപറ്റ ഡിപോൾ സ്കൂളിലെ ജെസ്റ്റസ് എൽദോസ്, ബത്തേരി ഭാരതീയ വിദ്യാഭവനിലെ റിച്ചാർഡ് ജോസ്, മുട്ടിൽ ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് അക്കാദമിയിലെ ഫൗദ് ഷക്കിൽ എന്നിവരാണ് ജേതാക്കൾ. അണ്ടർ 17 പെൺകുട്ടികളുടെ വിഭാഗത്തിൽ ലക്കിടി ജവഹർ നവോദയ വിദ്യാലയത്തിലെ അലീന എഡ്വേർഡ്, അശ്വതി അജി എന്നിവരും വിജയികളായി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.കെ. അസ്മത്ത് കായികമേള ഉദ്ഘാടനം ചെയ്തു. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് എം. മധു അധ്യക്ഷത വഹിച്ചു. ജില്ല സ്പോർട്സ് കൗൺസിൽ സെക്രട്ടറി സീസർ ജോസ്, കെ.വി. ജോസഫ്, അജിത്ത്കുമാർ, കെ.എ. ജെയിംസ്, സിസ്റ്റർ കാർമൽ എന്നിവർ സംസാരിച്ചു. മുട്ടിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീജ സെബാസ്റ്റ്യൻ സമ്മാനദാനം നർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഹസീന ഷാഹുൽ, എ.ഡി. ജോൺ, വിജയി ടീച്ചർ, അനിത എന്നിവർ സംസാരിച്ചു. TUEWDL7 കേന്ദ്രീയ സിലബസിൽ പ്രവർത്തിക്കുന്ന സ്കൂളുകളെ പങ്കെടുപ്പിച്ച് സ്പോർട്സ് കൗൺസിൽ നടത്തിയ ജില്ലതല സെൻട്രൽ സ്കൂൾ അത്ലറ്റിക് മീറ്റിൽ വിജയികളായവർക്ക് മുട്ടിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീജ സെബാസ്റ്റ്യൻ സമ്മാനം നൽകുന്നു ജില്ലയുടെ വികസനം: കൂട്ടായ ശ്രമം വേണം -കലക്ടർ കൽപറ്റ: വയനാടി​െൻറ വികസന കാര്യത്തിൽ കൂട്ടായ ശ്രമം വേണമെന്ന് ജില്ല കലക്ടർ എസ്. സുഹാസ് പറഞ്ഞു. ജില്ല വികസന ആസൂത്രണ വിഭാഗം വയനാട് പ്രസ് ക്ലബി​െൻറ സഹകരണത്തോടെ മാധ്യമ പ്രവർത്തകർക്കായി നടത്തിയ ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം മേഖലയുടെ വികസനം ലക്ഷ്യമാക്കി സമഗ്ര വികസന പദ്ധതി ആവിഷ്കരിച്ചാൽ വയനാടിന് ഭാവിയിൽ അത് ഗുണം ചെയ്യുമെന്നും കലക്ടർ പറഞ്ഞു. മുമ്പ് ആസൂത്രണം ചെയ്ത പദ്ധതികളുടെ ഇപ്പോഴത്തെ അവസ്ഥ പരിശോധിക്കണമെന്നും ആദിവാസി തോട്ടം മേഖലകളെയും നെൽകൃഷിയെയും സ്പർശിക്കുന്ന വികസന ആസൂത്രണമാണ് വയനാടിന് വേണ്ടതെന്നും ശിൽപശാലയിൽ പെങ്കടുത്ത മാധ്യമപ്രവർത്തകർ അഭിപ്രായപ്പെട്ടു. ജനുവരി 20ന് കൽപറ്റ മുനിസിപ്പൽ ടൗൺ ഹാളിൽ വിപുലമായ വികസന സെമിനാർ വിളിച്ചുചേർത്ത് പദ്ധതികൾ ചർച്ച ചെയ്യുമെന്നും കരട് രേഖ ആസൂത്രണ ബോർഡിന് സമർപ്പിക്കുമെന്നും ജില്ല ആസൂത്രണ ഓഫിസർ ഏലിയാമ്മ നൈനാൻ പറഞ്ഞു. അസി. പ്ലാനിങ് ഓഫിസർ സുഭദ്ര നായർ, പ്രസ് ക്ലബ് പ്രസിഡൻറ് രമേശ് എഴുത്തച്ഛൻ, ജില്ല ഇൻഫർമേഷൻ ഓഫിസർ അബ്ദുൽ ഖാദർ, പ്രസ് ക്ലബ് സെക്രട്ടറി പി.ഒ. ഷീജ, കെ. സജീവൻ, നൗഷാദ്, ടി.എം. ജെയിംസ്, കെ.എ. അനിൽകുമാർ, സി.വി. ഷിബു, ജംഷീർ കൂളിവയൽ, ജെയ്സൺ മണിയങ്ങാട്, ഇല്യാസ് പള്ളിയാൽ, റെനീഷ് ആര്യപ്പള്ളിൽ എന്നിവർ സംസാരിച്ചു. TUEWDL10 മാധ്യമ പ്രവർത്തകർക്കായി നടത്തിയ ശിൽപശാല ജില്ല കലക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്യുന്നു TUEWDL5 Mathew തിരുവനന്തപുരത്ത് നടന്ന 37ാമത് സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ 65പ്ലസ് വിഭാഗത്തിൽ 10,000 മീ, 1500 മീ, 800 മീറ്റർ ഇനങ്ങളിൽ സ്വർണ മെഡൽ നേടിയ ചെന്നലോട് സ്വദേശി എൻ. മാത്യു. ഫെബ്രുവരിയിൽ ബംഗളൂരുവിൽ നടക്കുന്ന നാഷനൽ മാസ്റ്റേഴ്സ് മീറ്റിൽ പങ്കെടുക്കാൻ യോഗ്യത നേടി. കഴിഞ്ഞ നാലു വർഷങ്ങളിലും തുടർച്ചയായി സംസ്ഥാന, നാഷനൽ മീറ്റുകളിൽ മെഡൽ ജേതാവാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.