സാഹസിക യാത്രയൊരുക്കി വട്ടോളി ഗവ. യു.പി സ്കൂൾ

കക്കട്ടിൽ: സമുദ്രനിരപ്പിൽനിന്ന് 2100 മീറ്റർ ഉയരത്തിലുള്ള വയനാട് ചെമ്പ്ര പീക്കിലേക്ക് വട്ടോളി ഗവ. യു.പി സ്കൂൾ സാഹസിക യാത്രയൊരുക്കി. വയനാട് ജില്ലയിലെ മേപ്പാടി കൊട്ടനാട് നടത്തിയ സഹവാസ ക്യാമ്പിനോടനുബന്ധിച്ചാണ് സാഹസിക യാത്ര സംഘടിപ്പിച്ചത്. 42 വിദ്യാർഥികളും അഞ്ചു രക്ഷിതാക്കളും എട്ട് അധ്യാപകരും പങ്കെടുത്തു. സഹവാസ ക്യാമ്പിനോടനുബന്ധിച്ച് വിവിധ സെഷനുകളിലായി കുട്ടികൾക്ക് ക്ലാസുകൾ നൽകി. പി.ടി.എ പ്രസിഡൻറ് ടി.കെ. വിനോദൻ, മെംബർമാരായ ടി. ജയചന്ദ്രൻ, കെ.പി. അഷ്റഫ്, കെ.പി. മനോജ്, പി.കെ. ബിജില, നാണു, അധ്യാപകരായ പി. കുഞ്ഞമ്മദ്, കെ.കെ. മോഹനൻ, കെ.കെ. നാണു, കെ. പ്രകാശൻ, പി.കെ. സത്യനാഥൻ, കെ. ഫാസിൽ, സി.ജെ. സന്ധ്യ, കൃഷ്ണസായി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT