മാനന്തവാടി: പുനരധിവാസത്തിനുള്ള പണം ലഭിക്കാതായതോടെ വീണ്ടും . ചൊവ്വാഴ്ച രാവിലെ ഒമ്പേതാടെയാണ് കാട്ടിക്കുളം നരിമുണ്ടക്കൊല്ലി പുനരധിവാസ ഭൂമിയിലെ മഞ്ജു, ലക്ഷ്മി എന്നിവരുടെ ഷെഡുകൾ കാട്ടാന തകർത്തത്. തലനാരിഴക്കാണ് വൻ ദുരന്തം ഒഴിവായത്. കാട്ടാന ചിന്നം വിളിച്ച് ഷെഡിലേക്ക് ഓടി വരുന്നത് അകലെനിന്ന് കണ്ട വീട്ടുകാർ കുറച്ചകലെയുള്ള വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. എല്ലാവരും ചേർന്ന് ബഹളം വെച്ചും ഓലപ്പടക്കം പൊട്ടിച്ചുമാണ് കാട്ടാനയെ ഓടിച്ചത്. രാത്രിയും പകലും കാട്ടാന, കടുവ ഉൾപ്പെടെ വിഹരിക്കുന്ന കൊടുംവനത്തിലുള്ള 21 കുടുംബങ്ങളെയാണ് ഏതാനും വർഷംമുമ്പ് മാറ്റിപ്പാർപ്പിച്ചത്. ഭൂമിയുടെ തുക ലഭിക്കാതായതോടെ ദിവസങ്ങൾക്ക് മുമ്പാണ് ഈ കുടുംബങ്ങൾ നരിമുണ്ടക്കൊല്ലിയിലേക്കും ഈശ്വരക്കൊല്ലിയിലും എത്തി താമസം തുടങ്ങിയത്. TUEWDL26 കാട്ടാന തകർത്ത ഷെഡുകളിലൊന്ന് തളിപ്പുഴയിൽ ആനയുടെ വിളയാട്ടം തുടരുന്നു; അധികൃതർക്ക് നിസ്സംഗത വൈത്തിരി: തളിപ്പുഴ മേഖലയിൽ കാട്ടാന കഴിഞ്ഞ നാലു ദിവസമായി തുടരുന്ന പരാക്രമം ജനവാസ കേന്ദ്രങ്ങളിലേക്കുകൂടി വ്യാപിക്കുന്നു. ചൊവ്വാഴ്ച പുലർച്ച തളിപ്പുഴയിലെത്തിയ കാട്ടുകൊമ്പൻ പലയിടത്തും വ്യാപക കൃഷി നാശമുണ്ടാക്കി. വനംവകുപ്പിനെയും പൊലീസിനെയും അറിയിച്ചിട്ടും യാതൊരു നടപടിയുമെടുത്തിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. കാഞ്ഞിരപ്പറമ്പിൽ സലീമിെൻറയും കെ.പി. സെയ്തിെൻറയും നൂറുകണക്കിന് വാഴകൾ ആന നശിപ്പിച്ചു. അറമല ഭാഗത്തുനിന്നാണ് ആന തളിപ്പുഴയിൽ എത്തുന്നത്. തളിപ്പുഴയിലെ പല വീടുകളുടെ മുറ്റത്തും ആനയെത്തുന്നുണ്ട്. ജനങ്ങൾ ഭയന്നിരിക്കുകയാണ്. വനംവകുപ്പിെൻറ അനാസ്ഥക്കെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാർ. TUEWDL25 കാട്ടാന നശിപ്പിച്ച വാഴകൃഷി ------------------------------------------------------------- വ്യാജ രജിസ്റ്റർ നമ്പറിലുള്ള ബസ് പിടിച്ചെടുത്തു - പിടികൂടുന്നത് ഒരാഴ്ചക്കുള്ളിൽ മൂന്നാമത്തേത് സുൽത്താൻ ബത്തേരി: വ്യാജ രജിസ്റ്റർ നമ്പറുള്ള ബസ് മുത്തങ്ങ ആർ.ടി.ഒ ചെക്പോസ്റ്റിൽനിന്ന് പിടികൂടി. ശബരിമലയിലേക്ക് തീർഥാടകരുമായി വന്ന കെ.എ 11- എ 2174 എന്ന നമ്പറിലുള്ള കോൺട്രാക്ട് കാരിയേജ് വാഹനമാണ് ചെക്പോസ്റ്റ് അധികൃതർ പിടികൂടിയത്. വാഹനത്തിെൻറ രേഖകളിൽ സംശയം തോന്നിയതിനാൽ ഉദ്യോഗസ്ഥർ നടത്തിയ സാങ്കേതിക പരിശോധനയിൽ േചസിസ് നമ്പർ വ്യാജമാണെന്ന് കണ്ടെത്തി. കർണാടകയിൽനിന്ന് ഇരുപതോളം ശബരിമല തീർഥാടകരുമായി വന്നതാണ് വാഹനം. കെ.എ 05 എ 2669 എന്ന വാഹനത്തിെൻറ േചസിസ് നമ്പറാണ് ഇവർ സഞ്ചരിച്ച വാഹനത്തിേൻറതായി കാണിച്ചിരിക്കുന്നത്. ഇത് മാക്സി കാബ് വാഹനമായി ബംഗളൂരുവിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരാഴ്ചക്കുള്ളിൽ മൂന്നാമത്തെ വ്യാജ ബസാണ് മുത്തങ്ങയിൽ ഈ രീതിയിൽ പിടികൂടുന്നത്. ശബരിമല തീർഥാടനത്തിെൻറ മറവിൽ വ്യാജ വാഹനങ്ങൾ നികുതി വെട്ടിക്കുന്നതിനായി കേരളത്തിലേക്ക് കടന്നു വരുന്ന പ്രവണത കൂടി വരുന്നതായി അധികൃതർ പറഞ്ഞു. എം.വി.ഐ പി.ആർ. മനു, എ.എം.വി.ഐമാരായ സൂരജ്, പ്രജീഷ്, ഒ.എമാരായ അനീഷ്, അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. TUEWDL28 മുത്തങ്ങ ആർ.ടി.ഒ ചെക്പോസ്റ്റിൽനിന്ന് പിടികൂടിയ വ്യാജ രജിസ്റ്റർ നമ്പറിലുള്ള ബസ് 'പൂപ്പൊലി'യിൽ പൂമ്പാറ്റകളായി 17 അംഗ സംഘം അമ്പലവയൽ: രോഗത്തിെൻറയും ശാരീരിക അസ്വസ്ഥതകളുടെയും അവശതകൾ മറന്ന് അവർ 'പൂപ്പൊലി'യിൽ പൂമ്പാറ്റകളായി പാറി നടന്നു. വീൽചെയറിൽ പൂപ്പൊലി നഗരിയുടെ മൂക്കിലും മൂലയിലുമെത്തി ഫോട്ടോയെടുത്തും കിന്നാരം പറഞ്ഞും അവർ സന്തോഷം കണ്ടെത്തി. മലപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന സാന്ത്വന പരിചരണ വിഭാഗമായ ഒാൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷെൻറ നേതൃത്വത്തിലാണ് 17 അംഗ സംഘെമത്തിയത്. മൂനീർ പൊൻവിള എന്ന സാമൂഹിക പ്രവർത്തകനാണ് ഇവരെ വയനാട്ടിലെത്തിച്ചത്. ഓരോരുത്തർക്കും ഓരോ സഹായിയുമുണ്ടായിരുന്നു. പോളിയോ ബാധിച്ചവർ, വാഹനാപകടത്തിൽ തളർന്നു പോയവർ, കെട്ടിടത്തിനു മുകളിൽനിന്ന് വീണ് പരിക്കേറ്റവർ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. ശാരീരികമായും മാനസികമായും തളർന്ന് മുറിക്കുള്ളിലിരുന്ന് ചിലന്തികൾ വല കൂട്ടുന്നതുമാത്രം കണ്ടിരുന്ന തങ്ങൾക്ക് നവ്യാനുഭവമായിരുന്നു പൂപ്പൊലിയും വയനാടുമെന്ന് സംഘാംഗമായ ഹമീദ് പറഞ്ഞു. TUEWDL27 മലപ്പുറത്തുനിെന്നത്തിയ 17 അംഗ സംഘം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.