കുറ്റ്യാടി ഗവ. ആശുപത്രിയിൽ പുതിയ പ്രസവമുറി

കുറ്റ്യാടി: ഗവ. താലൂക്ക് ആശുപത്രിയിൽ ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ പുതിയ പ്രസവമുറിയുടെ നിർമാണം തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. സജിത്ത് ഉദ്ഘാടനം ചെയ്തു. അടിയന്തര സിസേറിയനുകൾ നടത്താൻ സഹായകമാവുന്ന തരത്തിൽ അഞ്ചുലക്ഷം രൂപ എസ്റ്റിമേറ്റിലാണ് പ്രസവമുറി നിർമിക്കുന്നത്. പഴയ ലേബർ റൂം റിപ്പയർ ചെയ്യുകയും ചെയ്യുന്നുണ്ട്. അതിനിടെ പ്രസവമുറി അടഞ്ഞു കിടക്കുന്നതിനാൽ 10 ദിവസമായി ആശുപത്രിയിൽ പ്രസവ കേസുകൾ എടുക്കുന്നില്ല. എന്നാൽ, നിർമാണം ഉടൻ പൂർത്തിയാക്കി തുറന്നു കൊടുക്കുമെന്ന് കെ. സജിത്ത് പറഞ്ഞു. ആശുപത്രി ലാബിൽ തൈറോയ്ഡ് ഉൾപ്പെടെ പരിശോധനകൾ നടത്താൻ ഒമ്പതര ലക്ഷം രൂപ ചെവലിൽ പുതിയ മെഷീൻ സ്ഥാപിക്കുമെന്നും പറഞ്ഞു. 10 ലക്ഷംരൂപ ചെലവിൽ പുതിയ സ്കാനിങ് മെഷീൻ സ്ഥാപിക്കും. പാലിയേറ്റിവ് ദിനാചരണത്തി​െൻറ ഭാഗമായി ആശുപത്രിയിലെ പുരുഷ, വനിത വാർഡുകളിൽ പ്രത്യേക ഡ്രസിങ് റൂം സജ്ജീകരിച്ചിട്ടുണ്ട്. ആശുപത്രി വികസന ഫണ്ടിൽനിന്ന് തുക ചെലവാക്കിയാണ് സൗകര്യം ഏർപ്പെടുത്തിയത്. സൂപ്രണ്ട് ഡോ. ജമീല, ഡോ. പി.കെ. ഷാജഹാൻ, പാലിയേറ്റിവ് വളൻറിയർമാർ, നഴ്സുമാർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT